കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരുമിക്കുന്നു പക്ഷിയ്ക്ക് കുടിനീർ പദ്ധതിയ്ക്ക് തുടക്കമായി

  • By Sreejith Kk
Google Oneindia Malayalam News

വടകര: കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവി' (സ്റ്റുഡന്റ് ആർമി ഫോർ വിവിഡ് എൻവയൺമെന്റ്) ന്റെ പക്ഷിക്ക് കുടിനീർ പദ്ധതിക്ക് വടകര വിദ്യാഭ്യാസ ജില്ലയിൽ തുടക്കമായി.കോഴിക്കോട് ജില്ലയിലെ നാല് ലക്ഷത്തോളം വിദ്യാർഥികളും അധ്യാപകരും അവരുടെ സ്കൂളുകളിലും വീടുകൾക്ക് സമീപവും ഒരു പരന്ന പാത്രത്തിൽ വെള്ളം വച്ച് ദിവസവും നിറച്ചു കൊടുക്കുന്ന പദ്ധതിയാണിത്.കഴിഞ്ഞ നാലുവർഷമായി വടകര വിദ്യാഭ്യാസ ജില്ലയിൽ നടപ്പിലാക്കിയ പദ്ധതി ഇത്തവണ കോഴിക്കോട് ജില്ല മുഴുവൻ വ്യാപിപ്പിക്കുകയാണ്.

ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്കരണം,മഴയാത്ര,,ജീവജലം,ഒരു ക്ലാസ് ഒരു മരം,ഒരു വിദ്യാലയം ഒരു കാവ്, ഔഷധസസ്യ പൂങ്കാവനം,പൂമ്പാറ്റ പൂങ്കാവനം,മഷിപ്പേനയിലേക്ക് മടക്കം,ഹരിത തീർത്ഥാടനം, നക്ഷത്രനിരീക്ഷണം, പക്ഷിനിരീക്ഷണം,പുഴ സംരക്ഷണം, നാട്ടറിവ് ശേഖരണം,ഹരിത പ്രദർശനം, ഹ്രസ്വ ചലച്ചിത്ര നിർമ്മാണം,പ്രകൃതി സഹവാസം, ജൈവകൃഷി,നാട്ടുമാവ് മഹോത്സവം,ജൈവവൈവിധ്യ കാമ്പസ് എന്നീ ഇരുപതിനങ്ങൾ അടങ്ങിയ പദ്ധതിയാണ് സേവ്. ഇവ സ്കൂളുകളിലും വിദ്യാർത്ഥികളുടെ വീടുകളിലും പ്രാവർത്തികമാക്കാനാണ് സേവ് വിഭാവനം ചെയ്യുന്നത്. ഔഷധസസ്യങ്ങളും പൂച്ചെടികളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് സ്കൂളുകളെ ജൈവവൈവിധ്യ പാർക്കുകൾ ആക്കി മാറ്റലാണ് പദ്ധതിയുടെ ലക്‌ഷ്യം.

drink


സേവിന്റെ പക്ഷിക്ക് കുടിനീർ പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പ്രൊഫ.ശോഭീന്ദ്രൻ നിർവഹിക്കുന്നു

പക്ഷിയ്ക്ക് കുടിനീർ പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം തോടന്നൂർ യു.പി. സ്കൂളിൽ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ നിർവഹിച്ചു. എൻ.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സേവ് ജില്ലാ കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ഷൗക്കത്തലി എരോത്ത്,അബ്ദുള്ള സൽമാൻ, സി.കെ. മനോജ് കുമാർ, പി.പ്രദീപ് കുമാർ, ടി.എൻ.കെ. നിഷ, കെ.പി. ജീവാനന്ദ്, അഭിൻ.ആർ. ചന്ദ്ര പ്രസംഗിച്ചു.ഗ്രീൻ ക്ലീൻ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി പക്ഷിക്ക് കുടിനീർ പരിപാടിയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർഥിക്കും സ്കൂളിനും സ്വർണ്ണനാണയം ഉൾപ്പടെയുള്ള സമ്മാനങ്ങൾ നൽകും. സമ്മാന പദ്ധതിയുടെ വിശദാംശങ്ങൾക്ക് 9645119474 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

 സ്പീക്കറുടെ തട്ടകത്തിലെ ഇടത് മന്നണി തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം, അഞ്ചംഗ കമ്മറ്റിയെ നിയമിച്ചു സ്പീക്കറുടെ തട്ടകത്തിലെ ഇടത് മന്നണി തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം, അഞ്ചംഗ കമ്മറ്റിയെ നിയമിച്ചു

English summary
Drinking water project for birds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X