കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ഉയര്‍ത്തേഴുന്നേറ്റത് ഇഛ്ചാശക്തികൊണ്ടുമാത്രമെന്ന് സാമൂഹ്യ പ്രവര്‍ത്തക കെവി റാബിയ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ശരീരം രോഗത്തിനും ദുരിതത്തിനും കീഴടങ്ങിയപ്പോള്‍ ഇഛ്ചാശക്തി ഒന്നുകൊണ്ടു മാത്രമാണ് താന്‍ ദുരിതക്കിടക്കയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതെന്ന് സാമൂഹ്യ പ്രവര്‍ത്തക കെവി റാബിയ. റാബിയ എന്ന ഫിനിക്‌സ് പക്ഷി എന്ന ഡോക്യമെന്ററി പ്രദര്‍ശനത്തിനു ശേഷം കുട്ടികളുമായി സംവദിക്കുകയായിരുന്നു അവര്‍.

ഞാൻ മുസ്ലീം... മുസ്ലീമായി തന്നെ ജിവിക്കുമെന്ന് ഹാദിയ; വീട്ടുതടങ്കലിലെ പീഢനത്തിന് നഷ്ടടപരിഹാരവും വേണം
32ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചു, 38ാംവയസ്സില്‍ നട്ടല്ല് പൊട്ടി, മുന്നില്‍ എന്നും തടസ്സുങ്ങളുണ്ടായിരുന്നു എങ്കിലും മനസ്സാന്നിധ്യം കൈവിട്ടില്ല. സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും മികച്ച പിന്തുണ കിട്ടി. 14 വര്‍ഷമായി മൂത്രം നിറച്ച ഭാഗ് ശരീരത്തിന്റെ പുറത്ത് സൂക്ഷിക്കുന്നു. ഒരു വീല്‍ ചെയറിന്റെ പിന്തുണമേയാടെ ലോകത്തിന്റെ ഏത് ഭാഗത്തും എത്താനും ഇപ്പോഴും മനസ്സ് തയ്യാറാണെന്നും അവര്‍ പറഞ്ഞു.

 rabiya

സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളലും ഇടപ്പെടാറുണ്ട്. സ്ത്രീ ശാക്തീകരണം,ലൈബ്രറി,തൊഴില്‍ പരിശീലനം തുടങ്ങി എല്ലാ മേഖലകളിലും ഇടപ്പെടുന്നു. സ്വന്തം ജീവിതത്തെ ആധാരമാക്കി മൂന്ന് മണിക്കൂര്‍ നീളുന്ന ചലച്ചിത്രം തയ്യാറാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ച നടന്നതായും അവര്‍ പറഞ്ഞു.ള്‍ക്കായി ഉച്ചക്ക് 12 മണിക്ക് ഫാറൂഖ് അബ്ദുറഹിമാന്‍ സംവിധാനം ചെയ്ത മോയിന്‍ക്കുട്ടി വൈദ്യര്‍ ഈശല്‍ കനല്‍ തോറ്റിയ കവി പ്രദര്‍ശിപ്പിക്കും

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്യശ്യാദരം ഡോക്യുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി. അക്കാദമി ഹാളില്‍ നടന്ന പ്രദര്‍ശനം ടിവി ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തക കെവി റാബിയ മുഖ്യാതിഥിയായി പങ്കെടുത്തു.

സമൂഹത്തില്‍ ചലനം സ്യഷ്ടിച്ച മഹാന്‍മാരെകുറിച്ചുള്ള അറിവുകള്‍ കുട്ടികളില്‍ ദേശ സ്‌നേഹത്തിനും ആത്മാഭിമാനം വളരുന്നതിനും കാരണമാവുമെന്ന് എംഎല്‍എ പറഞ്ഞു.കുട്ടികളില്‍ ഐക്യം വളര്‍ത്തുന്നതിനും മതേതര വികാരം ഉണ്ടാകുന്നതിനും ഇത് കാരണമാവും. ഇത്തരം പ്രദര്‍ശനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാനുള്ള ശ്രമം ഉണ്ടാവണം.

ഒരാഴ്ച നീണ്ട നില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഇന്‍ഫര്‍മേഷന്‍ -പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച മഹാന്‍മാരെ പറ്റിയുടെ ഡോക്യമെന്ററികളാണ് പ്രദര്‍ശിപ്പിക്കുക. കൊണ്ടോട്ടി ബിആര്‍സിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ഫെസ്റ്റിവലില്‍ ആദ്യ ദിവസംറാബിയ എന്ന ഫിനിക്‌സ് പക്ഷി അക്കാദമി മെയിന്‍ ഹാളില്‍പ്രദര്‍ശിപ്പിച്ചു.ജി.വി.എച്ച്.എസ്.എസ്‌കൊണ്ടോട്ടി,ജി.യു.പി.എസ്.കോണ്ടോട്ടി,ചെറുവത്തൂര്‍ എം.ഐ.എ.എം.യു.പി.സ്‌കൂള്‍,വാഴക്കാട് ജി.എം.യു.പി.സ്‌കൂള്‍ എന്നിവടങ്ങളിലെ 400 ഓളം കുട്ടികളാണ് പ്രദര്‍ശനം കാണാന്‍ എത്തിയത്.

ഫെബ്രുവരി 24 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന പരിപാടി രണ്ടു സമയങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രദര്‍ശനം രാവിലെ 10.30നും ഉച്ചക്ക് 2.30നും ആധുനിക സംവിധാനമുള്ള ടി.എ.റസാഖ് തിയ്യറ്ററില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പകല്‍ 12 മണിക്കും വൈകിട്ട് നാലിനുമാണ.് അക്കാദമിയുടെ പ്രധാന ഹാളിലാണ് ഇവര്‍ക്ക് പ്രദര്‍ശനം കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

അക്കാദമി ചെടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെവിഅബൂട്ടി,നഗരസഭ ആക്ടിങ്ങ് ചെയര്‍മാന്‍ കെകെ സമ്മദ്, കൗണ്‍സിലര്‍ പി അബ്ദുറഹിമാന്‍, എഇഒകെ ആഷിസ്,എസ്എസ്എ ബ്ലോക്ക്‌പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ്കുന്നുമ്മല്‍, മനോജ്കുമാര്‍ പി.എസ്, വി.നിഷാദ്, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വാഗതവും അക്കാദമി ജോയിന്റ് സെക്രട്ടറി കെകെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.

ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നുഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു

സുകുമാരൻ നായർ കുടുങ്ങി? വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്... നിയമനം പാരയായി...സുകുമാരൻ നായർ കുടുങ്ങി? വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്... നിയമനം പാരയായി...

English summary
Drishyadharam doccumentary fest begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X