കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്‍റെയും ജിത്തു ജോസഫിന്‍റെയും പിന്തുണയുണ്ട്; തീരുമാനം മാറ്റില്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ദൃശ്യം 2 വിന്‍റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്. തിയേറ്ററുകളെ തഴഞ്ഞു കൊണ്ട് ചിത്രം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അമ്മയുടെ ഭാരവാഹിയായ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസില്‍ നിന്നും പിന്നോട്ടില്ലെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നത്.

ദൃശ്യം 2

ദൃശ്യം 2

ദൃശ്യം 2 വിന്‍റെ ഒടിടി റിലീസിന് മോഹന്‍ലാലിന്‍റെയും സംവിധായകന്‍ ജിത്തു ജോസഫിന്‍റേയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്. കൊച്ചിയില്‍ ഫിയോക്കിന്‍റെ യോഗത്തില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്‍റണി പെരുമ്പാവൂര്‍. ദ്യശ്യം 2 വിന്‍റെ റീലിസിന് തിയേറ്ററുകളുമായി യാതൊരുവിധ കരാറുകളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം

ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം

ആമസോണ്‍ പ്രൈമുമായാണ് റിലീസിനായി കരാര്‍ ഉണ്ടാക്കിയത്. അത് ഇനി മാറ്റാന്‍ സാധിക്കില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറ‍ഞ്ഞു. സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ തിയേറ്റര്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതിനാല്‍ ഒടിടി റിലീസ് എന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം.

തിയേറ്റര്‍ തുറക്കുന്നത്

തിയേറ്റര്‍ തുറക്കുന്നത്

തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫിയോക്കിന്‍റെ യോഗമാണ് കൊച്ചിയില്‍ നടന്നത്. തിയേറ്റര്‍ തുറന്നാലും സിനിമകള്‍ നല്‍കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനം എടുത്തിനാല്‍ തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനുര‍്ജന ശ്രമവുമായി നടന്‍ ദിലീപും രംഗത്ത് എത്തിയിട്ടുണ്ട്.

ദിലീപിന്‍റെ ഇടപെടല്‍

ദിലീപിന്‍റെ ഇടപെടല്‍

തിയേറ്ററുടമകളും ദിലീപുമായി മറ്റൊരു റൂമില്‍ ചര്‍ച്ച നടന്നു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച സിനിമ റീലീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തിയറ്ററുടമകൾ നിർമ്മാതാക്കൾക്കും വിതചരണക്കാർക്കും കത്തുനൽകിയിരുന്നു. നിലവിലെ പ്രശ്നങ്ങള്‍ അനാവശ്യമാണെന്നും നേരിട്ടിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും തിയേറ്ററുടമകള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

തുകയുടെ കണക്കുകളും

തുകയുടെ കണക്കുകളും


സര്‍ക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കാളും വിതരണക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതോടൊപ്പം തന്നെ മുന്‍ ചിത്രങ്ങളുടെ റിലീസില്‍ നിന്നും തിയേറ്റര്‍ ഉടമകളില്‍ നിന്നും ലഭിക്കാനുള്ള തുകയുടെ കണക്കുകളും നിര്‍മ്മാതാക്കളും വിതരണക്കാരും ചേംബറിന് മുന്നില്‍ വെച്ചിരുന്നു.

വിജയ് ചിത്രം മാസ്റ്റര്‍

വിജയ് ചിത്രം മാസ്റ്റര്‍

മുന്‍ബാക്കി തുക നല്‍കാതെ തിയേറ്ററുകളിലേക്ക് സിനിമ നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ജനുവരി 13 ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം മാസ്റ്ററിന്‍റെ പകര്‍പ്പ് വിതരണക്കാര്‍ വിട്ടു നല്‍കാത്ത പക്ഷം തമിഴ്നാട്ടില്‍ നിന്നും ചിത്രം നേരിട്ട് എടുക്കാനുള്ള നടപടികള്‍ തിയേറ്റര്‍ ഉടമകള്‍ സ്വീകരിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

കുഞ്ഞാലിമരയ്ക്കാര്‍

കുഞ്ഞാലിമരയ്ക്കാര്‍

ഇത്തരമൊരു നീക്കം തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ഭാവിയില്‍ ഒരു മലയാള സിനിമയും തിയേറ്ററുകള്‍ക്ക് നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നത്. കുഞ്ഞാലിമരയ്ക്കാരും ഒടിടിയില്‍ റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ വെച്ച്

മോഹന്‍ലാലിനെ വെച്ച്


കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമ നിര്‍മ്മിക്കുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് ആലോചിക്കാതെയാണ് ചില അംഗങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒടിടി റിലീസിന് വേണ്ടി എടുത്ത സിനിമ ആയിരുന്നില്ല ദൃശ്യം 2. അമിത ലാഭം ലക്ഷ്യമിടുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം. അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ മോഹന്‍ലാലിനെ വെച്ച് പത്ത് പടം നിര്‍മ്മിക്കാമായിരുന്നെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

തിയേറ്ററില്‍ റിലീസ് ചെയ്യുക

തിയേറ്ററില്‍ റിലീസ് ചെയ്യുക

തിയേറ്ററില്‍ റിലീസ് ചെയ്യുക എന്ന ആഗ്രഹത്തോടെ തന്നെയാണ് സിനിമ ചെയ്തതെന്ന് സംവിധായകന്‍ ജിത്തു ജോസഫും വ്യക്തമാക്കിയിരുന്നു. ചിത്രം പ്രഖ്യാപിച്ചതും ചിത്രീകരണം ആരംഭിച്ചതുമെല്ലാം അങ്ങനെ ആയിരുന്നു. ജൂണ്‍-ജുലൈ മാസങ്ങളില്‍ അവസാനിക്കുമെന്ന് കരുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് നീട്ടുപോയി. മരയ്ക്കാര്‍ മാര്‍ച്ചിലേക്കും ദൃശ്യം 2' ജനുവരി 26ലേക്കും റിലീസ് ചെയ്യാമെന്നാണ് ആന്‍റണി പെരുമ്പാവൂരും ആദ്യം പറഞ്ഞത്.

ജിത്തു ജോസഫ് വ്യക്തമാക്കുന്നു

ജിത്തു ജോസഫ് വ്യക്തമാക്കുന്നു

എന്നാല്‍ കൊവിഡ് വ്യാപനം കാരണം രണ്ട് ചിത്രങ്ങളും നീണ്ടുപോയി. അങ്ങനെയാണ് ആമസോണിന്‍റെ പ്രതിനിധി ആന്‍റണി പെരുമ്പാവൂരിനെ സമീപിക്കുന്നത്. പക്ഷെ അപ്പോഴും തിയേറ്ററില്‍ റിലീസ് ചെയ്യാമെന്ന തീരുമാനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍. പക്ഷെ വീണ്ടും കൊവിഡ് വ്യാപനത്തിന്‍റെ ഭീഷണി ശക്തമായതോടെയാണ് ഒടിടി റിലീസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
തിയേറ്റര്‍ കാണാതെ റെക്കോര്‍ഡിടാന്‍ ഇതാ ലാലേട്ടന്‍ | Oneindia Malayalam

English summary
Mohanlal and Jeethu Joseph will support me; Antony Perumbavoor says there will be no change in the decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X