Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യം 2 ചോർന്നു, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളളിൽ വ്യാജ പതിപ്പുകൾ പുറത്ത്

കൊച്ചി: ഒടിടി റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ദൃശ്യം 2 ചോര്‍ന്നു. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്. തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇന്നലെ രാത്രിയാണ് ഒടിടി റിലീസ് നടത്തിയത്. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിച്ച് തുടങ്ങി.

ദൃശ്യത്തിന്റെ വ്യാജ പതിപ്പ് ആരും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ പൂര്‍ണ്ണ അവകാശം ആമസോണ്‍ പ്രൈമിനാണ്. അതുകൊണ്ട് തന്നെ ആമസോണ്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

drishyam

ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത് സങ്കടമുളള കാര്യമാണ്. നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് സിനിമയെ ഉപജീവന മാര്‍ഗമായി കാണുന്നത്. അതുകൊണ്ട് തന്നെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി നടപടി സ്വീകരിക്കണം എന്നും ജീത്തു ജോസഫ് ആവശ്യപ്പെട്ടു.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

ടെലഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിരവധി പേര്‍ ഇതിനകം ചിത്രം കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചോര്‍ച്ചയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ദൃശ്യം 2ന്റെ ട്രെയിലറും നേരത്തെ ചോര്‍ന്നിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്തതിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരിനെതിരെ വ്യാപക വിമര്‍ശനം ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഏഴ് വര്‍ഷം മുന്‍പാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്ത് ഇറങ്ങിയത്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | Meena | Esther Anil | Ansiba Hassan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+