Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലൂടെ മലയാളി കണ്ട കുഞ്ഞുനടിയാണ് എസ്തര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാംഭാഗം വരുമ്പോള്‍ അവള്‍ വലുതായി. ഏറെ പക്വതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നു, മനസിലാക്കുന്നു. മലയാളം കടന്ന് മറ്റു ഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. ഇഷ്ടമുള്ള നടീനടന്‍മാര്‍ ആരെന്ന് ചോദിച്ചാല്‍ എസ്തര്‍ വളരെ വേഗത്തില്‍ പറയും അത് ലാലേട്ടനും ശോഭന മാഡവുമാണെന്ന്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ എസ്തര്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൂടി പറയുകയാണ്. ഇതുവരെ കേട്ടറിവ് മാത്രമുള്ള വോട്ടിങ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തും ഈ നടി. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൂടി പങ്കുവച്ചത്. വിശദാംശങ്ങള്‍...

നടി എസ്തര്‍ അനില്‍

നടി എസ്തര്‍ അനില്‍

വയനാട്ടിലെ കര്‍ഷക കുടുംബാംഗമാണ് എസ്തര്‍ അനില്‍. അമ്മയുടെ അച്ഛന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണെന്നാണ് എസ്തറിന്റെ ഓര്‍മ. തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ ചോദിച്ചാല്‍ എസ്തറിന് എളുപ്പത്തില്‍ പറയാന്‍ സാധിക്കുക ഇതൊക്കെയാണ്.

ആര്‍ക്ക് വോട്ട് ചെയ്യും

ആര്‍ക്ക് വോട്ട് ചെയ്യും

ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് സ്വാഭാവികമായി എസ്തര്‍ വ്യക്തമാക്കിയില്ല. പക്ഷേ നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഇഷ്ടപെടുന്നു. കൊറോണ കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശിയ ആദരം ലഭിച്ച കാര്യവും നടി എടുത്തു പറയുന്നു.

എല്ലാം നിരീക്ഷിക്കാറുണ്ട്

എല്ലാം നിരീക്ഷിക്കാറുണ്ട്

ആരോഗ്യ വകുപ്പ് ചെയ്ത കാര്യങ്ങളെ വളരെ മികച്ചതാണ്. ആ കാര്യങ്ങളെ ബഹുമാനിക്കുന്നുവെന്നും നടി പറഞ്ഞു. നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് തോന്നുന്നത്. രാഷ്ട്രീയമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നിരീക്ഷിക്കാറുണ്ടെന്നും നടി എസ്തര്‍ സൂചിപ്പിച്ചു.

വോട്ട് ചേര്‍ത്തിയോ

വോട്ട് ചേര്‍ത്തിയോ

ആദ്യമായിട്ടാണ് എസ്തര്‍ വോട്ട് ചെയ്യുന്നത്. വയനാട്ടിലാണ് വോട്ട്. നാട്ടില്‍ നിന്ന് വീട്ടുകാര്‍ വിളിച്ച് വോട്ട് ചേര്‍ത്തുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഉടന്‍ വയനാട്ടിലേക്ക് പോകും. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ആദ്യമായത് കൊണ്ട് പേടിയൊന്നുമില്ലെന്നും എസ്തര്‍ പറഞ്ഞു. മൂന്ന് ഘട്ടങ്ങലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന കാര്യം പക്ഷേ, എസ്തറിന് അറിയില്ല.

കേട്ടറിഞ്ഞ രാഷ്ട്രീയം

കേട്ടറിഞ്ഞ രാഷ്ട്രീയം

അമ്മയുടെ അച്ഛന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഇപ്പോഴും ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ വരുന്നത് കാണാറുണ്ട്. അദ്ദേഹം ഇപ്പോഴും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്. വോട്ടിങ് കാര്യങ്ങള്‍ എല്ലാം അറിയാം. ആദ്യമായി ചെയ്യുന്നു എന്നേയുള്ളു എന്നും എസ്തര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+