കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യം നല്‍കുന്നത് ധീരമായ സന്ദേശം: ജ. കെടി തോമസ്

  • By Aswathi
Google Oneindia Malayalam News

കൊല്ലം: ദൃശ്യം എന്ന ചിത്രം അടുത്തിടെ ഇറങ്ങിയ മലയാളം ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ തന്നെ ഒരു കൂട്ടും ദൃശ്യത്തിനെതിരെ വന്നിരുന്നു. കേരളത്തിലെ പൊലീസുകാര്‍. ദൃശ്യം നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നായിരുന്നു പൊലീസുകാരുടെ ഭാഷ്യം. എന്നാല്‍ ദൃശ്യത്തിന്റെ സന്ദേശം മികച്ചതാണെന്ന് പറഞ്ഞ് ജസ്റ്റിസ് കെടി തോമസ് രംഗത്ത് വന്നിരിക്കുകയാണ്.

മാനം കവരാന്‍ വരുന്ന ശത്രുവിനെ കൊല്ലപ്പെടുത്തുന്നത് ചിത്രീകരിച്ച ദൃശ്യം സിനിമ നല്‍കുന്നത് ധീരമായ സന്ദേശമാണെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. എതിരാളിക്ക് മരണം സംഭവിക്കുന്നത് വരെ സ്വയം പ്രതിരോധിക്കാനുളള അവകാശം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നൂറാം വകുപ്പ് നല്‍കുന്നുണ്ട്. എസ് എന്‍ കോളേജില്‍ മനുഷ്യ സുരക്ഷയെ സംബന്ധിച്ച നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Drishyam

ദൃശ്യം പ്രേക്ഷകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ജയില്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം സിറ്റി കമ്മീഷണറും ദൃശ്യത്തിനെതിരെ കടുത്ത വുമര്‍ശനവുമായി രംഗത്ത് വന്നു. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം തോല്‍പിച്ച് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.

സമീപകാലത്ത് മലയാളം കണ്ടതില്‍ ഏറ്റവും വലിയ വിജമായി മാറിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിലും ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 20 കോടിയോളം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേരീതിയില്‍ പോവുകയാണെങ്കില്‍ നൂറുനാള്‍ പിന്നിടുമ്പോള്‍ കളക്ഷന്‍ 35 കോടി കവിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

English summary
The movie Drishyam gives a brave massage says Justis KT Thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X