കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദൃശ്യം' കോപ്പിയടിച്ചതെന്ന് ഹൈക്കോടതി, നഷ്ടപരിഹാരം 10 ലക്ഷം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ദൃശ്യം സിനിമ കോപ്പിയടിയെന്ന് ഹൈക്കോടതി. ചിത്രത്തില്‍ പകര്‍പ്പവകാശ ലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിയ്ക്കുന്നത്. 'ഒരു മഴക്കാലത്ത്' എന്ന തന്റെ നോവലിന്റെ കോപ്പിയടിയാണ് ദൃശ്യമെന്ന് കാണിച്ച് എഴുത്തുകാരനും 'ഫിംഗര്‍ പ്രിന്റ്' എന്ന ചിത്രത്തിന്റെ സംവിധായകനുമായ സതീഷ് പോള്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി.

എന്നാല്‍ ദൃശ്യം തമിഴ് പതിപ്പിനുണ്ടായിരുന്ന വിലക്ക് കോടതി നീക്കി. നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി ഉത്തരവായി. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, വിതരണക്കാരായ ആശിര്‍വാദ് ഫിലിംസ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

 കോപ്പിടയടി

കോപ്പിടയടി

ദൃശ്യം പകര്‍പ്പവകാശ ലംഘനം നടത്തിയെന്ന് ഹൈക്കോടതി

ഒരു മഴക്കാലത്ത്

ഒരു മഴക്കാലത്ത്

ഒരു മഴക്കാലത്ത് എന്ന തന്റെ നോവലാണ് ദൃശ്യം സിനിമയായതെന്ന് കാട്ടി എഴുത്തുകാരനും സംവിധായകനുമായ സതീഷ് പോള്‍ ആണ് കോടതിയെ സമീപിച്ചത്.

നോവലില്‍ മാറ്റങ്ങള്‍

നോവലില്‍ മാറ്റങ്ങള്‍

ഒരു കൊലപാതകം ചെയ്ത ശേഷം പൊലീസിനെ കബളിപ്പിയ്ക്കുന്ന നായകന്റെ കഥ പറയുന്ന തന്റെ ചിത്രത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ജീത്തു ചിത്രമൊരുക്കിയതെന്നാണ് സതീഷ് പോളിന്റെ വാദം

ഫഹദിനെ നായകനാക്കി

ഫഹദിനെ നായകനാക്കി

ഫഹദ് ഫാസിലിനെ നായകാനാക്കി നോവല്‍ സിനിമയാക്കാനിരിയ്‌ക്കെയാണ് ജീത്തു ജോസഫ് ചിത്രം പുറത്തിറക്കിയതെന്നും സതീഷ് കോടതിയില്‍ പറഞ്ഞു

തമിഴില്‍

തമിഴില്‍

ചിത്രം തമിഴിലും ഒരുക്കാനിരിയ്ക്കുമ്പോഴാണ് സതീഷ് പോള്‍ കോടതിയെ സമീപിച്ചത്.

English summary
Drishyam violated copy right act : High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X