മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: റോഡരികില്‍ നിര്‍ത്തിയിട്ട മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. രാവിലെ വിദ്യാനഗറിലെ ഒരു സ്വകാര്യ ആസ്പത്രിക്ക് മുന്നിലായിരുന്നു സംഭവം.
കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ വിദ്യാനഗര്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ലോറി. തകരാര്‍ മൂലമാണ് ലോറി നിര്‍ത്തിയിട്ടതെന്ന് കരുതുന്നു.

അതിനിടെയാണ് തീപിടിത്തമുണ്ടായത്. ലോറിയുടെ കാബിനും എഞ്ചിനും കത്തിയിട്ടുണ്ട്. ലോറി ഡ്രൈവര്‍ കണ്ണൂര്‍ ആലഞ്ചേരിയിലെ ടി.പി പ്രദീഷി(34)നെതിരെ അനധികൃത മണല്‍ കടത്തിന് കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications