കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി നേരിടുന്നത് വൻ പ്രതിസന്ധി; ഇനി യാത്രകൾ മുടങ്ങും, ബസോടിക്കാൻ ആളില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: കോടതിയലക്ഷ്യ നടപടിയുടെ പേരിൽ 2320 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസി പ്രതിസന്ധിയിൽ. വ്യാഴാഴ്ച റൂട്ടിലോടേണ്ട എണ്ണൂറോളം കെഎസ്ആർടിസി ബസുകൾ മുടങ്ങി. വെള്ളിയാഴ്ച 1200ലധികം ബസുകൾ മുടങ്ങുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തതിനാൽ അവരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.

ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയ അടൂർ ഗോപാലകൃഷ്ണന് കേസ്, ആൾക്കൂട്ട ആക്രമണത്തിനെതിരെ മോദിക്ക് കത്തയച്ച 50പേർക്കെതിരെ കേസെടുത്തു!ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയ അടൂർ ഗോപാലകൃഷ്ണന് കേസ്, ആൾക്കൂട്ട ആക്രമണത്തിനെതിരെ മോദിക്ക് കത്തയച്ച 50പേർക്കെതിരെ കേസെടുത്തു!

വരുമാനം കുറവുള്ള ഓർഡിനറി ബസുകൾ റദ്ദാക്കി പരമാവധി ദീർഘദൂരബസുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. എന്നാൽ ഗ്രാമീണ മേഖലകളിൽ ഇത് യാത്രാ ക്ലേശം ഉണ്ടാക്കും. കെഎസ്ആർടിസി ബസ് മാത്രം ഓടുന്ന ഗ്രാമങ്ങളും കേരളത്തിലുണ്ട്. കുട്ടികൾ സ്കൂലിൽ പോകാനും ജോലിക്ക് പോകാനുമൊക്കെ ഇത്തരം ബസുകളെയാമ് പലരും ആശ്രയിക്കുന്നത്. ഡ്രൈവർമാർ ഇല്ലാതെ കെഎസ്ആർടിസി സർവ്വീസ് മുടങ്ങുമ്പോൾ നാട്ടിൻ ഗ്രാമങ്ങളാണ് വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമായി അനുഭവിക്കുക.

പ്രതിസന്ധി തെക്കൻ ജില്ലകളിൽ

പ്രതിസന്ധി തെക്കൻ ജില്ലകളിൽ

തെക്കൻ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. സ്ഥിരംഡ്രൈവർമാർ കുറവായ ഈ മേഖലയിൽ 1482 താത്കാലിക ഡ്രൈവർമാരെയാണ് ഒഴിവാക്കേണ്ടിവന്നത്. ഇത് മറികടക്കാൻ ബസുകൾ റദ്ദാക്കുകയല്ലാതെ മറ്റുമാർഗമില്ലെന്ന് അധികൃതർ പറയുന്നു. അതേസമയം എംപാനൽഡ് ഡ്രൈവർമാരെ പൂർണമായും ഒഴിവാക്കിയതായി വ്യാഴാഴ്ച കോർപ്പറേഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

നിയമ വിധേയമായി താൽക്കാലിക ജീവനക്കാരെ വെക്കാം

നിയമ വിധേയമായി താൽക്കാലിക ജീവനക്കാരെ വെക്കാം

എംപാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിടാൻ മുമ്പ് കോടതി വിധിയുണ്ടായിരുന്നു. ഇവരെ പിരിച്ചുവിട്ടശേഷം തിരിച്ചെടുത്തു. ഇതിനെതിരേ എത്തിയ ഹർജിയിലാണ് കോടതിയുടെ രൂക്ഷവിമർശനാണ് ഉണ്ടായത്. പിഎസ്സിവഴി മാത്രമേ സ്ഥിരനിയമനം പാടുള്ളൂ. ആവശ്യമെങ്കിൽ നിയമവിധേയമായി താത്കാലിക നിയമനം ആകാമെന്നാണ് കോടതിവിധി.

പുതിയ ഡ്രൈവർമാരെ നിയമിച്ചേ പറ്റൂ

പുതിയ ഡ്രൈവർമാരെ നിയമിച്ചേ പറ്റൂ

ഇപ്പോഴുള്ള ഡ്രൈവർമാരെ പുനർവിന്യസിച്ചാലും പ്രതിസന്ധി മരികടക്കാനാകില്ല. വ്യാഴാഴ്ച അവധി അനുവദിച്ചവരെയെല്ലാം തിരിച്ചു വിളിച്ചിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇത്തരത്തിൽ പ്ലാൻ ചെയ്യാൻ കവിയില്ല. യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. പിരിച്ചു വിട്ട് ഡ്രൈവർ‌മാർക്ക് പകരം ഡ്രൈവർമാരെ വെക്കാതെ ഇനി മുന്നോട്ട് പോകാൻ ആകാത്ത സ്ഥിതിയാണ് കെഎസ്ആർടിസിയുള്ളത്.

സ്ഥിരം നിയമനം സാധ്യമല്ല

സ്ഥിരം നിയമനം സാധ്യമല്ല

സ്ഥിരനിയമനത്തിന് പിഎസ്സി പട്ടിക നിലവിലില്ല. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവർ നിയമനം ആവശ്യപ്പെട്ട് നൽകിയ കേസുകളിലാണ് ഇപ്പോഴത്തെ വിധി. താത്കാലിക ജീവനക്കാരെ ഒവിവാക്കിയിരുന്നെങ്കിൽ നിയമനം ലബിക്കേണ്ടിയിരുന്നുവെന്ന വാദമാണ് ഉദ്യോഗാർത്ഥികൽ ഉയർത്തുന്നത്. അതേസമയം കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്ഥിരം നിയമനം സാധ്യമല്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.

സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം

സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം


നിയമാനുസൃതമായ കരാർ നിയമനമാണ് പ്രതിസന്ധി മറികടക്കാൻ മുന്നിലുള്ള മാർഗം. ബദൽമാർഗങ്ങൾ ചർച്ചചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കേസിൽ നിയമപരമായ സാധ്യതകൾ കുറവാണ്. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങൾക്കും പരിമിതികളുണ്ട്. കെഎസ്ആർടിസിയിൽ സെപ്റ്റംബറിലെ ശമ്പളവിതരണവും മുടങ്ങിയിരുന്നു.

English summary
Driver shortage in KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X