പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് ഗിയര്‍ മാറി; ടിപ്പര്‍ ലോറിയില്‍ നിന്ന് മണല്‍ റോഡിലിറക്കി
മുള്ളേരിയ: പൊലീസ് കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് ഗിയര്‍ മാറിയതിനാല്‍ മണല്‍ റോഡിലിറക്കി. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചതോടെ ഉടന്‍തന്നെ ജെ.സി.ബി ഉപയോഗിച്ച് മണല്‍ മാറ്റി.
മുള്ളേരിയ ടൗണിലാണ് സംഭവം. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി കടത്തിയ മണല്‍ ആദൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ മുള്ളേരിയയില്‍ വെച്ച് പിടിച്ചിരുന്നു.

മണലും ലോറിയും പൂവടുക്കയിലെ വെയിംഗ് മിഷനില്‍ തൂക്കി മടങ്ങുന്നതിനിടെ ലോറി കേടായി. തകരാര്‍ പരിഹരിച്ച് വീണ്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അബദ്ധത്തില്‍ മണല്‍ റോഡിലിറക്കിയത്. റോഡില്‍ മണലിറക്കിയത് മൂലം ഗതാഗതം മുടങ്ങിയതോടെ നാട്ടുകാര്‍ സംഘടിച്ചു. മണല്‍ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച് മണല്‍ ലോറിയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications