പാട്ടിന് താളം പിടിച്ച് സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് ബസ് ഓടിച്ചു; വീഡിയോ വൈറൽ ആയതിന് പിന്നാലെ പണികിട്ടി!!
കൊച്ചി: ഗതാഗത നിയമങ്ങൾ ലംഘിക്കാതിരിക്കാൻ വേണ്ടിയാണ് എ ഐ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയത്. എന്നിട്ടും നിയമങ്ങൾ കാറ്റിൽപറത്തിക്കൊണ്ട് നിയമ ലംഘനം നടത്തിയാലോ! അത്തരത്തിൽ നിയമ ലംഘനം നടത്തിയ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി കിട്ടി. ഡ്രൈവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
പാട്ടിന് താളംപിടിച്ച് അലക്ഷ്യമായി ബസ് ഓടിച്ച ഡ്രൈവറെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അങ്കമാലി - കാലടി റൂട്ടിൽ ഓടുന്ന എയ്ഞ്ചൽ ബസിന്റെ ഡ്രൈവർ ജോയൽ ആണ് അലക്ഷ്യമായി ബസ് ഓടിച്ചത്. രണ്ട് കൈകളും വിട്ട് ജോയൽ ബസ് ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെയാണ് നടപടി.

ഇയാൾ പാട്ടിനൊപ്പം താളംപിടിക്കുന്നതും സ്റ്റിയറിങ്ങിൽ നിന്ന് കൈവിടുന്നതും വീഡിയോയിൽ വ്യക്തമാണ്. യാത്രക്കാരുമായി പോകുമ്പോഴായിരുന്നു ഡ്രൈവറുടെ അപകടകരമായ ഡ്രൈവിംഗ്. കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ ഡ്രൈവറോട് പാട്ടിനൊപ്പം ഡാൻസ് കളിക്കാൻ പറയുന്നതും വീഡിയോയിൽ കാണാം.
ബസിലെ ജീവനക്കാർ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭത്തിന് പിന്നാലെ ഡ്രൈവർ ജോയൽ, കണ്ടക്ടർ, വാഹന ഉടമ എന്നിവർക്കെതിരെ മോട്ടോർ വാഹന വകുപ്പും കേസെടുക്കുമെന്നാണ് വിവരം.ബസ് ഇന്ന് തന്നെ പരിശോധിക്കാനും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications