Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിംഗ് ലൈസന്‍സ് അടിമുടി മാറുന്നു; ഇനി പിവിസി പെറ്റ് ജി കാര്‍ഡ്, ഏഴ് സുരക്ഷ ഫീച്ചറുകള്‍

തിരുവനന്തപുരം: ഏറെ നാളത്തെ മലയാളികളുടെ ആവശ്യമായിരുന്നു നിലവാരമുള്ള ഒരു ഡ്രൈവിംഗ് ലൈസന്‍സ്. മറ്റ് സംസ്ഥാനങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ലൈസന്‍സിന് അത്ര നിലവാരമില്ലാത്ത പോലെയാണ്. എന്നാല്‍ ഇപ്പോഴിതാ ഗുണനിലവാരമുള്ള ലൈസന്‍സ് വേണമെന്ന മലയാളികളുടെ ആഗ്രഹം സഫലമാകുകയാണ്.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ സംസ്ഥാനത്ത് നിലവില്‍ വരികയാണ്. സീരിയല്‍ നമ്പര്‍, യു വി എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്.

kerala driving licence

മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ വകപ്പു മന്ത്രി വി.ശിവന്‍ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ധനകാര്യ വകുപ്പു മന്ത്രി കെ. എന്‍ ബാലഗോപാല്‍ പി വി സി പെറ്റ്ജി ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റുവാങ്ങും.

അധികം താമസിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അതേസമയം, 2019ല്‍ ലൈസന്‍സ് വിതരണത്തിന് കരാര്‍ നല്‍കിയ സ്വകാര്യ സ്ഥാനം ഒരു കേസ് നല്‍കിയിരുന്നു. ഈ കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം നടപ്പിലാക്കാന്‍ വൈകിയത്.

2023 ഫെബ്രുവരി 15ന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കി. നേരത്തെ സംസ്ഥാനത്തെ വിവിധ ആര്‍ ടി ഒ ഓഫീസുകളില്‍ പുതിയ ലൈസന്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നു. കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ഓഫീസുകളിലാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തത്.

ഈ ലൈസന്‍സുകള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ തയ്യാറാക്കി തപാലില്‍ അയക്കുകയാണ് ചെയ്യാറുള്ളത്. അതേസമയം, സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ ലൈസന്‍സില്‍ മൈക്രോ ചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാര്‍ഡുകളുണ്ടെങ്കില്‍ റീഡര്‍ ഉപയോഗിച്ച് ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഇത് പല സംസ്ഥാനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+