നിങ്ങളുടെ ലൈസന്‍സ് കാലാവധി തീര്‍ന്നോ? പുതുക്കിയില്ലെങ്കില്‍ പണി കിട്ടും
കൊച്ചി: നിങ്ങളുടെ ലൈസന്‍സ് കാലാവധി തീര്‍ന്നിരിക്കുകയാണോ..ആണെങ്കില്‍ പെട്ടെന്ന് പുതുക്കിക്കോളൂ.. പുതിയ നിയമം ഹൈക്കോടതി പുറത്തിറക്കി. ലൈസന്‍സ് കാലാവധി തീര്‍ന്ന വണ്ടികള്‍ അപകടങ്ങളില്‍ പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇനി നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ല. പരിക്കേറ്റയാള്‍ക്ക് വാഹനത്തിന്റെ ഉടമ തന്നെ നഷ്ടപരിഹാര തുക നല്‍കണം എന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ലോറിയിടിച്ച് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി പൗലോസിന് 1.36ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന ഇരിങ്ങാലക്കുട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.

ഇന്‍ഷുറസ് കമ്പനി ഇതിനോടകം പരിക്കേറ്റയാള്‍ക്ക് തുക നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക വാഹന ഉടമയില്‍ നിന്ന് കമ്പനിക്ക് വാങ്ങാമെന്നാണ് കോടതി ഉത്തരവിട്ടത്. ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശങ്ങളാണ് പറയുന്നത്. കാലാവധി പുതുക്കാന്‍ 30 ദിവസത്തെ സമയമാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്നത്.
ആ സമയപരിധി കഴിഞ്ഞു പുതുക്കുകയാണെങ്കില്‍ പുതുക്കിയ തീയതി മുതല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അത്തരത്തില്‍ ലൈസന്‍സ് പുതുക്കുകയാണെങ്കില്‍ ആ ലൈസന്‍സ് പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications