ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കുമെന്ന് ഗണേഷ് കുമാര്‍; 'എച്ച് പോര, പാര്‍ക്കിംഗും റിവേഴ്സ് പാര്‍ക്കിംഗും വേണം'
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇനി മുതല്‍ കര്‍ശനമാക്കും എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എച്ച് എടുത്ത് കാണിച്ചത് കൊണ്ട് മാത്രം കാര്യമില്ല എന്നും പാര്‍ക്കിംഗ്, റിവേഴ്സ് ഗിയറിലുള്ള പാര്‍ക്കിംഗ്, കയറ്റത്തില്‍ നിര്‍ത്തി ഇറക്കുന്നത് എല്ലാം ചെയ്ത് കാണിച്ചാല്‍ മാത്രമേ ഇനി ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറി റെക്കോഡ് നേടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറുന്നുവെന്ന പരാതി പരിഹരിക്കാന്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ കാമറ സ്ഥാപിക്കും എന്നും വ്യാപകമായി ലൈസന്‍സ് കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്തുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'പലര്‍ക്കും ഡ്രൈവിംഗ് അറിയാം. പാര്‍ക്കിംഗ് അറിയില്ല. അതുകൊണ്ട് ഈ ആഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കുകയാണ്. നിങ്ങള്‍ പരാതിയൊന്നും പറയരുത്. ഡ്രൈവിംഗ് ലൈസന്‍സിന്റെ നമ്പറുകള്‍ കുറയ്ക്കും. നിങ്ങള്‍ തന്നെ വാര്‍ത്ത കൊടുക്കാറുണ്ട് ഇന്ന അപകടം സംഭവിച്ചു, രണ്ട് പേര് മരിച്ചു, ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു എന്ന്. ഒരു കാര്യവുമില്ല.
കാരണം അവന് വേണമെങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ലൈസന്‍സും ഒക്കെ എടുക്കും. അതുകൊണ്ട് ലൈസന്‍സ് കൊടുക്കുന്നതിന് കര്‍ശനമായ പരിശോധന ഉണ്ടായിരിക്കും. ദിവസം 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറാന്‍ ആഗ്രഹിക്കുന്നില്ല. ലൈസന്‍സ് എന്ന് പറഞ്ഞാല്‍ ലൈസന്‍സ് ആയിരിക്കണം. വണ്ടിയില്‍ എച്ച് ഇട്ടിട്ടൊന്നും കാര്യമില്ല. പാര്‍ക്ക് ചെയ്ത് കാണിക്കണം.
റിവേഴ്സ് കയറ്റി പാര്‍ക്ക് ചെയ്ത് കാണിക്കണം. ഞാന്‍ ഗള്‍ഫില്‍ പോയി ലൈസന്‍സ് എടുത്തിട്ടുള്ള ആളാണ്. എല്ലാം കാണിച്ച് കൊടുത്തിട്ടാണ് ഇട്ടത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വണ്ടികളില്‍ നിര്‍ബന്ധമായും ക്യാമറ ഏര്‍പ്പെടുത്തും. അതിനുള്ള ഉത്തരവ് ഉടന്‍ ഇറക്കും. കാരണം സ്ത്രീകളോട് മോശമായി പെരുമാറുന്നു എന്ന പരാതി ഉയരുന്നുണ്ട്. ഒരുവിധത്തിലുള്ള ഹരാസ്മെന്റും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല.
വ്യാപകമായി ലൈസന്‍സ് കൊടുക്കുന്നവര്‍ ആ ലൈസന്‍സ് കൊടുക്കുന്ന സ്ഥലത്ത് ഉണ്ടാകില്ല. അങ്ങനെ കൊടുക്കുന്നില്ല. കേരളത്തിലെ ലൈസന്‍സ് നല്ല അന്തസുള്ള ലൈസന്‍സായിരിക്കും. വളരെ കുറച്ച് ലൈസന്‍സേ അനുവദിക്കൂ. തെറ്റ് കണ്ടാല്‍ ലൈസന്‍സ് നല്‍കില്ല. അതൊന്നും ജനകീയപ്രശ്നമല്ല. മനുഷ്യ ജീവന്റെ പ്രശ്നമാണ്. ലൈസന്‍സുള്ള പലര്‍ക്കും വണ്ടി ഓടിക്കാന്‍ അറിയില്ല. റിവേഴ്സ് എടുത്ത് കയറ്റിയിടാന്‍ അറിയില്ല.'
-
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ്












Click it and Unblock the Notifications