ഡ്രൈവിങ് ടെസ്റ്റ് പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നു, ഗ്രൗണ്ടിലെ കമ്പികള്‍ ഇനി ഇല്ല
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് എടുക്കുന്ന ഗ്രൗണ്ടിലെ കമ്പികള്‍ ഇനി അപ്രത്യക്ഷമാകും, പകരം കമ്പ്യൂട്ടര്‍ നോക്കി കൊള്ളും. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് വാഹനവകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കിമിട്ടിരിക്കുന്നത്.
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഡ്രൈവിങ് മികവ് പരിശോധിക്കും. ഇതില്‍ വാഹനം ഓടിക്കുന്ന ആള്‍ വരകള്‍ മറികടന്നോ എന്ന് നോക്കുന്നത് കമ്പ്യൂട്ടറായിരിക്കും.

വാഹനം ഓടിക്കാന്‍ അറിയാത്തവര്‍ പോലും ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ലൈസന്‍സ് എടുക്കുന്നത് തടയുന്നതിനാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ഇനി എട്ടും എച്ചും ഇടുന്നത് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രമാകും. ടെസ്റ്റ് രീതികള്‍ വിദേശരാജ്യങ്ങളിലേതിന് സമാനമാക്കി പരീക്ഷണങ്ങള്‍ കൂട്ടാനാണ് തീരുമാനം.
കോഴിക്കോട്, കണ്ണൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കൃത രീതി നടപ്പാക്കി. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്ഥലപരിമിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നം. ഇതിനായി സ്ഥലം വിട്ട് നല്‍കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് മികച്ച പ്രതിഫലം നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications