കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ 'ഡ്രോൺ'... കണ്ടെത്തിയത് തന്ത്രപ്രധാന സ്ഥലങ്ങളിൽ!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തലസ്ഥാനത്തെ സുപ്രധാന സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ ക്യാമറ. അർധരാത്രി കോവളം ബീച്ചുള്‍പ്പെടെ തീരമേഖലയിലും തന്ത്രപ്രധാനമായ വിഎസ്എസ്സിയുടെ പ്രധാന ഓപ്പറേറ്റിംഗ് സെന്ററിലുമാണ് ക്യാമറ കണ്ടെത്തിയത്.

<strong>കനയ്യകുമാറും ഇടതുപക്ഷവും പടിക്ക് പുറത്ത്.... ഒറ്റ സീറ്റും നല്‍കാതെ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം</strong>കനയ്യകുമാറും ഇടതുപക്ഷവും പടിക്ക് പുറത്ത്.... ഒറ്റ സീറ്റും നല്‍കാതെ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം

സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ക്യാമറ പറത്തിയ വ്യക്തിയെ കണ്ടെത്താൻ കേരള പോലീസും രംഗത്തുണ്ട്. കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55ന് നൈറ്റ് പട്രോള്‍ പൊലീസ് സംഘമാണ് ഡ്രോണ്‍ ക്യാമറ പറക്കുന്നത് ആദ്യം കണ്ടത്.ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

Drone

തുടര്‍ന്ന് രണ്ടുമണിക്കൂറിന്‌ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്സിയുടെ മെയിന്‍ സ്റ്റേഷന് മുകള്‍ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള ജീവനക്കാർ കണ്ടെത്തുകയായിരുന്നു. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ അര്‍ധരാത്രി ഡ്രോണ്‍ പ്രവേശിച്ചതോടെയാണ് സംഭവം ദുരൂഹതയ്ക്കിടയാക്കിയത്. ഇതോടെ ഇന്റലിജൻസ് അടക്കമുള്ള സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary
Drone sighted at airport VSSC and beach; Security on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X