മാസ്ക് ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറക്കിവിടും: കർശന നിർദ്ദേശവുമായി ഡിജിസിഎ
ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് സംഖ്യ ഉയരാൻ തുടങ്ങിയതോടെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് വീണ്ടും നിർബന്ധമാക്കി. മാർഗ്ഗനിർദേശങ്ങള്‍ പാലിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുമ്പ് ഇറക്കി വിടുകയോ നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരായോ കണക്കാക്കാമെന്നും സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഇന്ന് അറിയിച്ചു. മാസ്‌ക് നിർബന്ധമാക്കുന്നതിന്റെ ചുമതല സി ഐ എസ് എഫ് ഉദ്യോഗസ്ഥർക്കായിരിക്കുമെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഡി ജി സി എ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച് കർശന നടപടി സ്വീകരിക്കാൻ കോടതി ജൂണ് മൂന്നിന് ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ പ്രോട്ടോക്കോൾ പാലിക്കാൻ വിസമ്മതിച്ചാൽ, ആരോഗ്യ മന്ത്രാലയത്തിന്റെയോ ഡിജിസിഎയുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചോ നടപടിയെടുക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

'അവരെ ശാരീരികമായി നീക്കം ചെയ്യാം, അല്ലെങ്കില്‍ "നോ ഫ്ലൈ" പട്ടികയിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ തുടർനടപടികൾക്കായി സുരക്ഷാ ഏജൻസികൾക്ക് കൈമാറാം' കോടതി പറഞ്ഞു. "ഞങ്ങളുടെ വീക്ഷണത്തിൽ പറഞ്ഞ ഉത്തരവ് പുറപ്പെടുവിക്കുന്നത് ശരിയായ നടപടിയാണ്, കാരണം പകർച്ചവ്യാധി ശമിച്ചിട്ടില്ല, മാത്രമല്ല അതിന്റെ മോശമായ നില വീണ്ടും ഉയർന്ന് വരുന്നു," വ്യക്തമാക്കി.
'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 3,714 പേര്‍ക്കാണ്.ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 194.27 കോടി (1,94,27,16,543) പിന്നിട്ടു. 2,47,93,056 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.45 കോടി യിലധികം (3,45,58,366) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 26,976 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.72 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,513 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,33,365 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,714 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,07,716 പരിശോധനകള്‍ നടത്തി. ആകെ 85.32 കോടിയിലേറെ (85,32,09,262) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.97 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.21 ശതമാനമാണ്.












Click it and Unblock the Notifications