കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണത്തിന്റെ വില ഇടിയാൻ കാരണം ഇതാണ്; ധനമന്ത്രി തോമസ് ഐസക് പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന്റെ വില ഇടിഞ്ഞിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 1200 രൂപയും ബുധനാഴ്ച 1600 രൂപയുമാണ് ഇടിഞ്ഞത്. ലോക്ഡൗണിന്റെ തുടക്കം മുതൽ സ്വർണ്ണവില ഉയരാൻ തുടങ്ങിയതാണ്. ജനുവരി മാസത്തിൽ പവന് 31,120 രൂപയായിരുന്നു വില. ജൂൺ 1 ആയപ്പോൾ 32,920 രൂപയായി. നാലു ദിവസം മുമ്പ് വില 42,000 രൂപയായി. അവിടെ നിന്നാണ് ഇപ്പോൾ 39,200 രൂപയായി കുറഞ്ഞത്.അതേസമയം സ്വർണ വില ഇടിയുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.

സ്വർണ വിലയിടിവ്

സ്വർണ വിലയിടിവ്

സ്വർണ്ണത്തിന്റെ വില കൂടുന്നതിനെക്കുറിച്ചു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ ആദ്യമായി സ്വർണ്ണത്തിന്റെ വിലയിടിവിനെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. നാലു ദിവസംകൊണ്ട് പവന് 2800 രൂപയാണ് കുറഞ്ഞത്. ലോക്ഡൗണിന്റെ തുടക്കം മുതൽ സ്വർണ്ണവില ഉയരാൻ തുടങ്ങിയതാണ്. ജനുവരി മാസത്തിൽ പവന് 31,120 രൂപയായിരുന്നു വില. ജൂൺ 1 ആയപ്പോൾ 32,920 രൂപയായി. നാലു ദിവസം മുമ്പ് വില 42,000 രൂപയായി. അവിടെ നിന്നാണ് ഇപ്പോൾ 39,200 രൂപയായി കുറഞ്ഞത്.

മാന്ദ്യകാലത്ത് വില ഉയരും

മാന്ദ്യകാലത്ത് വില ഉയരും

മാന്ദ്യകാലത്ത് എല്ലാത്തിന്റെയും - ഷെയറുകളുടെയും സാധനങ്ങളുടെയും വിലയിടിയുക പതിവാണ്. നാണങ്ങളുടെ വിനിമയ നിരക്കിലും വലിയ മാറ്റങ്ങൾ വരാം. ഇത്തരം കാലങ്ങളിൽ തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാൻ സുരക്ഷിതമായ ഒരു ഉപാധിയായി സ്വർണ്ണത്തെ കാണുന്നതിനു കാരണം ഇതാണ്. അതുകൊണ്ട് എല്ലാ മാന്ദ്യകാലത്തും സ്വർണ്ണത്തിന്റെ വില ഉയരും.

കുതിപ്പ് അപ്രതീക്ഷിതമായിരുന്നു

കുതിപ്പ് അപ്രതീക്ഷിതമായിരുന്നു

കൊവിഡ് സാമ്പത്തിക തകർച്ചയുടെ കാലത്ത് സ്വർണ്ണവില ഉയർന്നതിൽ അത്ഭുതമില്ല. എന്നാൽ ഈ സ്വർണ്ണ വിലയിലുണ്ടായ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. കണക്കുകളെല്ലാം കൂട്ടിക്കിഴിച്ച് കഴിയുമ്പോൾ എല്ലാവരും പറയുന്നൊരു കാര്യമുണ്ട്. ഇത്രയും വില വർദ്ധിക്കേണ്ടുന്ന ഒരു ന്യായവുമില്ല. അതുകൊണ്ട് ഈ വിലയിടിവ് ഒരു കറക്ഷൻ മാത്രമാണ്. സ്വർണ്ണവില പഴയതിലേയ്ക്ക് തിരിച്ചുപോകുമെന്ന് ആരും ഭയപ്പെടേണ്ട.

കമ്പോളത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്

കമ്പോളത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്

റഷ്യ വാക്സിൻ കണ്ടുപിടിച്ചൂവെന്ന റിപ്പോർട്ട് കമ്പോളത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ട്രംപ് പുതിയൊരു മിനിപാക്കേജുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു രണ്ടും ഡോളറിനെയാണ് ശക്തിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പലരും സ്വർണ്ണം വിട്ട് ഡോളറിൽ നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും സ്വർണ്ണവില ഇടിയാൻ കാരണമായിട്ടുണ്ട്.

തലവേദനയാണ്

തലവേദനയാണ്

സ്വർണ്ണ വിലയിടിവ് ബാങ്കുകാർക്ക് തലവേദനയാണ്. സ്വർണ്ണ ഈടിൻമേൽ 90 ശതമാനം വരെ വായ്പ കൊടുക്കുന്നുണ്ട്. ഇന്നത്തേതുപോലെ കുറച്ചു ദിവസംകൂടി സ്വർണ്ണത്തിന്റെ വിലയിടിയുകയാണെങ്കിൽ തങ്ങൾ കൊടുത്ത വായ്പയ്ക്ക് ഈട് തികയാതെ വരും. ഇതു സംബന്ധിച്ചും ചർച്ച തുടങ്ങിക്കഴിഞ്ഞു. മിന്റ് പത്രത്തിന്റെ ഒരു പ്രധാന വാർത്ത ഇതാണ്.

വെർച്വൽ ഹിയറിങ്ങിനെ ഹൈക്കോടതി അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൻ വൈറൽവെർച്വൽ ഹിയറിങ്ങിനെ ഹൈക്കോടതി അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൻ വൈറൽ

'മനോരമ അടക്കമുള്ള മാധ്യമപ്രവർത്തകരോട്, നൈതികതയും ധാർമ്മികതയും നിങ്ങൾക്കും ബാധകമാണ്''മനോരമ അടക്കമുള്ള മാധ്യമപ്രവർത്തകരോട്, നൈതികതയും ധാർമ്മികതയും നിങ്ങൾക്കും ബാധകമാണ്'

കാസർഗോഡ് ഇന്ന് 79 പേർക്ക് കൊവിഡ്; 72 പേർക്ക് സമ്പർക്കത്തിലൂടെ രോഗംകാസർഗോഡ് ഇന്ന് 79 പേർക്ക് കൊവിഡ്; 72 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

English summary
Dropping gold rate; Finance minister thomas isaac explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X