കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലില്‍ പോയാല്‍ ഇനിമുതല്‍ കൈകഴുകാനാവില്ല, പകരം ടിഷ്യൂപേപ്പര്‍...

കൈകഴുകല്‍ ഒഴിവാക്കുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: ജലക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി കൈകഴുകാന്‍ ഇനി വെള്ളം നല്‍കേണ്ടതില്ലെന്നും പകരം ടിഷ്യൂപേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൈകഴുകാനും ടോയ്‌ലെറ്റില്‍ പോകാനും ഉള്‍പ്പെടെ ഒരു ദിവസം കുറഞ്ഞത് 10,000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. പാത്രം കഴുകാനും, ഭക്ഷണം പാകം ചെയ്യാനും ഇതിലേറെ വെള്ളം ആവശ്യമായി വരുന്നുണ്ട്. ഉയര്‍ന്ന വില നല്‍കിയാണ് പല ഹോട്ടലുകാരും ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നത്.

handwash

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെ ജലത്തിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നാണ് ഹോട്ടലുടമകള്‍ ആലോചിക്കുന്നത്. കൈകഴുകല്‍ ഒഴിവാക്കുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ടിഷ്യൂപേപ്പര്‍ സംവിധാനം എല്ലാ ഹോട്ടലിലും ഉടന്‍ നടപ്പിലാക്കുമെന്നാണ് സൂചന.

English summary
Drought; Hotel owners decided to use tissue paper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X