കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലക്ഷാമം രൂക്ഷമാകുന്നു; സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന...

രാജ്യം നേരിടുന്ന വരള്‍ച്ച എന്ന ഗുരുതരമായ പ്രശ്‌നത്തെ കരുതലോടെ നേരിടണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ മഴയ്ക്കായി മുസ്ലീം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് ശേഷമാണ് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഈ സമയത്ത് മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കുടിവെള്ള ക്ഷാമവും വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിക്കോയ തങ്ങള്‍, കെ ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങിയ മത പണ്ഡിതര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ മുസ്ലീം പള്ളികളിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

drought

രാജ്യം നേരിടുന്ന വരള്‍ച്ച എന്ന ഗുരുതരമായ പ്രശ്‌നത്തെ കരുതലോടെ നേരിടണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പള്ളികള്‍ക്ക് പുറമേ മദ്രസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നിര്‍ദേശമുണ്ട്. മനുഷ്യരെ കൂടാതെ മറ്റു ജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണം. വെള്ളം പാഴാക്കാതെ സംരക്ഷിച്ച് നിര്‍ത്താനും, ജലത്തിന്റെ ദുരുപയോഗം തടയണമെന്നും പള്ളികളില്‍ ആഹ്വാനം ചെയ്തിരുന്നു.

English summary
special prayer in mosque for rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X