യുവാവ് ആശുപത്രി ഉപകരണങ്ങള്‍ തകര്‍ത്തു; ജീവനകാര്‍ക്ക് നേരെ വധഭീഷണിയും
ഞായറാഴ്ച പുലര്‍ച്ചെ തലയില്‍ മുറിവേറ്റെന്ന് പറഞ്ഞ് മൂന്ന് പേരാണ് ഓട്ടോയില്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ കൈകള്‍ കൂട്ടികെട്ടിയിരുന്നു.
പീരുമേട്: യുവാവ് പ്രകോപനങ്ങള്‍ ഒന്നും കൂടാതെ ലക്ഷകണക്കിന് വിലയുള്ള ആശുപത്രി ഉപകരണങ്ങള്‍ തല്ലി തകര്‍ത്തു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച പാമ്പനാര്‍ ലാഡ്രം സ്വദേശിയായ രാജേഷ്(21) ആണ് പ്രകോപനങ്ങള്‍ ഒന്നും കൂടാതെ അക്രമാസക്തമായത്.
ഞായറാഴ്ച പുലര്‍ച്ചെ തലയില്‍ മുറിവേറ്റെന്ന് പറഞ്ഞ് മൂന്ന് പേരാണ് ഓട്ടോയില്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ കൈകള്‍ കൂട്ടികെട്ടിയിരുന്നു. മുറിവ് കെട്ടാന്‍ ഡ്രസിങ് റൂമില്‍ കിടത്തിയപ്പോള്‍ കയ്യിലെ കെട്ട് അഴിച്ചു. ഇതോടെ ആക്രമണം തുടങ്ങുകയായിരുന്നു.

ആശുപത്രി ഉപകരണങ്ങളെല്ലാം തല്ലി തകര്‍ത്തു. ചില്ലു കുപ്പിയും കത്രികയും വീശി ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തു. വധ ഭീഷണി മുഴക്കിയതോടെ ഇയാളഎ മുറിയില്‍ പൂട്ടിയ ശേഷം ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ ഇയാള്‍ മുറി മുഴുവന്‍ അടിച്ച് തകര്‍ത്തു.
രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷം ശാരീരികമായി തളര്‍ന്ന ഇയാളെ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് കീഴടക്കി. പിന്നീട് ഇയാളഎ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications