മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നു; സംഭവം താമരശേരിയിൽ
താമരശ്ശേരിയിൽ മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നു. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ( 50) യാണ് കൊല്ലപ്പെട്ടത്.പ്രതി ആഷിഖിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇവിടെയെത്തിയാണ് ആഷിഖ് കൊല നടത്തിയത്. അടുത്ത വീട്ടിൽ പോയി തേങ്ങ പൊളിക്കുന്ന കൊടുവാൾ ചോദിച്ച് വാങ്ങിയ ശേഷം ഇതുപയോഗിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്.

കഴുത്തിനാണ് സുബൈദക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുബൈദ തത്ക്ഷണം മരിച്ചു. കൊല നടത്തിയ ഇയാൾ വീട്ടിൽ തന്നെ ഒളിച്ചിരുന്നു. ഇയാൾക്കായി സമീപവാസികൾ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല. ഒടുവിൽ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ഇയാളെ കെട്ടിയിട്ട് താമരശേരി പോലീസിൽ ഏൽപ്പിച്ചു.
ആഷിക് ലഹരിക്കടിമയാണെന്നാണ് വിവരം. ഇയാളെ ബംഗളൂരുവിലെ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സയിൽ പ്രവേശിപ്പിച്ചതായിരുന്നത്രേ. അതേസമയം സുബൈദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications