കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവടിച്ച് ലഹരി മൂത്ത യുവാവ് സ്വന്തം വീടിന് തീയിട്ടു,മാതാപിതാക്കളും പിഞ്ചുകുട്ടികളും രക്ഷപ്പെട്ടു

കാന്തല്ലൂര്‍ ടൗണില്‍ താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണിയാണ് വീടിന് തീയിട്ടിത്.

Google Oneindia Malayalam News

തൊടുപുഴ: കഞ്ചാവ് ലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു. വീടിനകത്തുണ്ടായിരുന്ന മാതാപിതാക്കളും പിഞ്ചുകുട്ടികളുമടക്കം അത്ഭുതകരമായാണ് തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തീപിടിത്തത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. മറയൂര്‍ കാന്തല്ലൂര്‍ ടൗണില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

കാന്തല്ലൂര്‍ ടൗണില്‍ താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണിയാണ് വീടിന് തീയിട്ടിത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട വേളാങ്കണി കുറേക്കാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവ ദിവസവും യുവാവ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് പറയുന്നത്.

മാനസികാസ്വാസ്ഥ്യവും...

മാനസികാസ്വാസ്ഥ്യവും...

കാന്തല്ലൂര്‍ ടൗണില്‍ താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് കുറേക്കാലമായി ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു.

വീടിന് തീയിട്ടു...

വീടിന് തീയിട്ടു...

സംഭവ ദിവസം കഞ്ചാവ് ഉപയോഗിച്ച് ലഹരി മൂത്തപ്പോഴാണ് വേളാങ്കണി സ്വന്തം വീടിന് തീയിട്ടത്. ഈ സമയത്ത് ഡേവിഡും സരസ്വതിയും പിഞ്ചുകുട്ടികളും ഉള്‍പ്പെടെ ഒമ്പതോളം പേര്‍ വീടിനകത്തുണ്ടായിരുന്നു.

വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു...

വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു...

തീപിടുത്തത്തെ തുടര്‍ന്ന് വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂര പൊട്ടിത്തെറിച്ച് സമീപത്തെ വീടുകളുടെ മുകളിലേക്ക് വീണെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കാരണം തീ പടര്‍ന്നില്ല. നാട്ടുകാരാണ് വീട്ടിനകത്തുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി...

വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി...

തീപിടുത്തത്തില്‍ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി. നാട്ടുകാര്‍ ഏറെനേരം പണിപ്പെട്ടാണ് തീയണക്കാനായത്. തീപിടുത്തത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.

പോലീസില്‍ പരാതി നല്‍കി...

പോലീസില്‍ പരാതി നല്‍കി...

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ലഹരിമുക്ത കേന്ദ്രത്തിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികളും പഞ്ചായത്ത് പ്രസിഡന്റും ഈ ആവശ്യം ഉന്നയിച്ച് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

English summary
Drug addicted youth burned his home in idukki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X