• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, കാറുകള്‍ തല്ലിത്തകര്‍ത്തു

ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി. ആറ് പേര്‍ക്ക് പരിക്കേറ്റു. വെട്ടേറ്റ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കാറുകളും തട്ടുകടയും തകര്‍ത്തു.

ഇന്നലെ രാത്രി 9മണിയോടെ ഹൊസങ്കടി ടൗണിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കഞ്ചാവ് സംഘം അഴിഞ്ഞാടിയത്. മൊര്‍ത്തണയിലെ മുഹമ്മദ് അഷ്‌റഫ് (47), തട്ടുകട ജീവനക്കാരായ ഹൊസങ്കടിയിലെ അത്തീഖ്(31), പിരാറമൂലയിലെ നസീര്‍(29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടമ്പാറിലെ അബ്ദുല്ല(29), ഭാര്യ ആയിഷ(24), അബ്ദുല്ലയുടെ സഹോദരന്റെ ഭാര്യ ഹവ്വമ്മ (26) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ കുമ്പളയിലെ ജില്ലാ സഹകരണ ആസ്പത്രിയില്‍ ചികിത്സതേടി.

അബ്ദുല്ല, ആയിഷ, ഹവ്വ എന്നിവര്‍ അംബാസിഡര്‍ കാറിലും അഷ്‌റഫ് എര്‍ട്ടിക കാറിലും തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ലഹരിയില്‍ രണ്ട് ബൈക്കുകളിലായി നാലംഗം സംഘം എത്തിയത്. ഇവര്‍ ഭക്ഷണം കഴിക്കുകയായിരുന്നവരെയും തട്ടുകട ജീവനക്കാരെയും അകാരണമായി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആദ്യം അഷ്‌റഫിന്റെ തലക്കാണ് വെട്ടേറ്റത്. അബ്ദുല്ലയെ വെട്ടാന്‍ ശ്രമിച്ചുവെങ്കിലും കുതറി മാറുകയായിരുന്നു. ഭര്‍ത്താവിനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘത്തിലൊരാള്‍ ആയിഷക്ക് നേരെ വാള്‍ വീശിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ തട്ടുകട ജീവനക്കാരെയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. രണ്ട് കാറുകളും സംഘം തല്ലിത്തകര്‍ത്തു. അക്രമികളെ തിരിച്ചറിഞ്ഞതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരികയാണ്.

ഖൊരക്പൂര്‍ കലാപത്തില്‍ യോഗിക്കെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത... അന്വേഷണം പക്ഷപാതപരമായിരുന്നെന്ന്

അമിതാഭ് ബച്ചൻ കോൺഗ്രസിലേക്കോ? കോണ്‍ഗ്രസ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് ബിഗ് ബി!

ഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാല

English summary
drug addicts attacked- three got injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more