Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൈന്‍ ടോം അല്ല ഒന്നാം പ്രതി, പിന്നെ ആര്?

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സിനിമ താരം ഷൈന്‍ ടോം ചാക്കോയേയും മോഡലുകളേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പിടിയിലാ അ‍ഞ്ച് പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു.

കേസില്‍ ഷൈന്‍ ടോം അല്ല ഒന്നാം പ്രതി. മോഡല്‍ ആയ രേഷ്മ രംഗസ്വാമിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഷൈംന്‍ ടോം ചാക്കോ മൂന്നാം പ്രതി ആണ്.

Shine Tom Chacko

കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോയേയും നാല് മോഡലുകളേയും കൊക്കെയ്ന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്. സിനിമയില്‍ സംവിധായകയായ ബ്ലസ്സി, മോഡലുകളായ രേഷ്മ, ടിന്‍സി, സ്‌നേഹ എന്നിവരാണ് ഷൈനിനൊപ്പം ഉണ്ടായിരുന്നത്.

രേഷ്മയാണ് കൊക്കെയ്ന്‍ എത്തിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. എന്നാല്‍ കൊച്ചി കേന്ദ്രീകരിച്ച് സ്‌മോക്ക് പാര്‍ട്ടികള്‍ നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് സഹസംവിധായകയും മോഡലുമായ ബ്ലസ്സിയാണെന്നാണ് വിവരം.

കൊച്ചിയില്‍ നാല് സ്ഥലങ്ങളിലായി ഇവര്‍ സ്‌മോക്ക് പാര്‍ട്ടികള്‍ നടത്തിയിരുന്നത്രെ. രാഷ്ട്രീയത്തിലേയും സിനിമയിലേയും പല പ്രമുഖരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടത്രെ. രണ്ട് ഉന്നതരുടെ പേര് ഇവര്‍ പോലീസിനോട് പറഞ്ഞതായും വാര്‍ത്തകളുണ്ട്.

ഇതിനിടെ ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും പേരികളും മയക്കുമരുന്ന് കേസിലേക്ക് വലിച്ചിഴക്കുന്നുണ്ട്. ഒരു പ്രമുഖ ന്യൂജനറേഷന്‍ നായകന്റെ പേരും കേസുമായി ബന്ധപ്പെട്ട് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+