കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിമരുന്ന്‌ കേസ്‌; ബിനീഷ്‌ കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തി ഇഡി

Google Oneindia Malayalam News

തിരുവനന്തപുരം; മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്‌ ഇ ഡി സംഘം ബിനീഷ്‌ കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തി. സാമ്പത്തിക ഇടപാടുമായുള്ള ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തലസ്ഥാനത്തത്തിയ ഇഡി സംഘം ബിനീഷുമായി ബന്ധമുണ്ടെന്ന്‌ കരുതുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയാണ്‌.

രാവിലെ ബിനീഷിന്റെ വീട്ടിലെത്തിയ ഇഡി സംഘം വീട്‌ തുറന്ന്‌ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന്‌ സ്‌റ്റാച്യൂവിലെ ചിറകുളം റോഡിലെ ടോറസ്‌ റെമഡീസ്‌ എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തി. 2009ലാണ്‌ സ്ഥാപനം തുടങ്ങിയത്‌. എട്ടുപേരടങ്ങുന്ന ഇഡി സംഘം പൊലീസ്‌ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ്‌ പരിശോധനക്കെത്തിയത്‌. സംഘത്തിന്‌ സിആര്‍പിഎഫ്‌ ജവാന്‍മാരുടെ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

bineesh

ചെന്നൈ ആസ്ഥാനമായ ടോറസ്‌ റെമഡീസ്‌ എന്ന സ്ഥാപനത്തില്‍ ആനന്ദ്‌ പത്മനാഭന്‍, മഹേഷ്‌ വൈദ്യനാഥന്‍ എന്നിവര്‍ ഡയറക്ടര്‍മാരാണെന്ന്‌ സാഥാപനത്തന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്‌. സ്ഥാപനവുമായി ബന്ധപ്പെട്ട്‌ കള്ളപ്പണം വെളിപ്പിച്ചുവെന്നാണ്‌ ഇഡി സംശയിക്കുന്നത്‌. തിരുവനന്തപുരത്തെ കാര്‍പാലസ്‌ എന്ന സ്ഥാപനത്തിലും ഇഡിയുടെ റെയ്‌ഡ്‌ നടക്കുന്നുണ്ട്‌. സ്ഥാപനങ്ങള്‍ക്ക്‌ പുറമേ ബിനീഷുമായി ബന്ധമുണ്ടെന്നു കരുതുന്ന അരുണ്‍ വര്‍ഗീസ്‌, അഭ്‌ദുള്‍ ജാഫര്‍, അബ്ള്‍ദു ലത്തീഫ്‌ എന്നിവരുടെ വീടുകളിലും റെയഡ്‌ നടക്കുന്നുണ്ട്‌. ക്രിക്കറ്റ്‌ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി മുഹമ്മദ്‌ അനസിന്റെ വീട്ടിലും ഇഡി പപരിശോധന നടത്തും.

തിരുവനന്തപുരത്തെ യു.എ.എഫ്‌.എക്‌സ്‌ സൊല്യൂഷന്‍സ്‌, കാര്‍ പാലസ്‌, കാപ്പിറ്റോ ലൈറ്റ്‌സ്‌, കെകെ റോക്‌സ്‌ ക്വാറി എന്നീ സ്ഥാപനങ്ങളേക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ഇഡി നേരത്തെ അറിയിച്ചിരുന്നു. ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബംഗളൂരിവിലും ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളുണ്ടെന്നും മുഹമ്മദ്‌ അനൂപും റിജേഷുമാണ്‌ നിലവില്‍ ഇവയുടെ ഡയറക്ടര്‍മാരെന്നും ഇഡി ആരോപിക്കുന്നു. ഈ രണ്ട്‌്‌ കമ്പനികള്‍ വഴിയും വലി. തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ്‌ ഇഡിയുടെ നിഗമനം. ബിനീഷ്‌ ലഹരിമരുന്ന്‌ ഉപയോഗിച്ചതിനും മുഹമാമദ്‌ അനൂപിന്റെ ലഹരി മരുന്ന്‌ ഇടപാടില്‍ സഹായിച്ചതിനുമുള്ള മൊഴി ഇഡിക്കു കിട്ടിയിട്ടുണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
Drug case; ED search Bineesh Kodiyeri house ind Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X