കൊച്ചിയിൽ വീണ്ടും ലഹരി വില്പന; യുവതി ഉൾപ്പെടെ എട്ട് പേർ പിടിയിൽ
കൊച്ചിയിൽ വീണ്ടും ലഹരി വില്പന; യുവതി ഉൾപ്പെടെ എട്ട് പേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ വീണ്ടും ലഹരി വില്പന. മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്താണ് ലഹരി വിൽപന നടത്തിയത്. 60 ഗ്രാം എം.ഡി.എം.എ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെൻറ് റൈഡിലാണ് ലഹരി വില്പന കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഒരു യുവതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. മൂന്നു വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. കൊല്ലം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലെ സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.
അതേസമയം, കൊല്ലത്ത് നിന്നുള്ളവർ ആയിരുന്നു എംഡിഎംഎ വാങ്ങാൻ കൊച്ചിയിൽ എത്തിയത് . എക്സൈസ് എൻഫോഴ്സ്മെൻറിന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് ഹോട്ടൽ പരിശോധിച്ചത്.

കൂടുതൽ ലഹരി വസ്തുക്കൾ ഇവരുടെ പക്കലുണ്ടെന്നും എക്സൈസ് പറയുന്നു. നിലവിൽ പരിശോധന തുടരുകയാണ്. ദുബായിൽ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികൾ ഹോട്ടൽ മുറിയിൽ എത്തിയത്. അതേസമയം, കുറച്ചു നാളുകളായി കൊച്ചി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന കൾ സജീവമായി നടക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് കൂടുതലും വിൽപ്പന സജീവം.

അതേസമയം, ആലപ്പുഴയില്‍ മാരക മയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡി എം എ യു മായ് പിടിയിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. ലിജു യാത്ര ചെയ്ത ചേർത്തല - അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സ് പരിശോധിക്കവെയാണ് മയക്ക് മരുന്നുമായി ഇയാള്‍ പിടിയിലായത്.

ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്ക് മരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന മയക്ക് മരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ഇതു വരെ പിടികൂടിയതിൽ ഏറ്റവും വലിയ അളവ് മയക്ക് മരുന്നാണ് ലിജുവില്‍ നിന്നും പിടികൂടിയത്. എന്നാൽ, ജനുവരി 19 മുതൽ 31 നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായിരുന്നു.ഈ കേസ്സിൽ നിന്നും ലഭിച്ച വിവരങ്ങളുടെ സൂചനകളാണ് ഇന്നത്തെ വൻ മയക്ക് മരുന്ന് വേട്ടയിലേക്ക് എത്തിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം ചേർത്തല ഡിവൈഎസ്സ് പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാർഡും നർക്കോട്ടിക്ക് സെൽ ഡിവൈഎസ്സ് പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും എസ്സ് എച്ച് ഒ അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പുച്ചാക്കൽ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്പെഷ്യൽ സ്ക്വാർഡ് അംഗങ്ങളായ ജാക്സൺ, ഉല്ലാസ്, സേവ്യർ, ജിതിൻ, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ് ,ശ്യാംകുമാർ, അബിൻ കുമാർ എന്നിവർ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

അതേസമയം, സമാനമായ മറ്റൊരു സംഭവം കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ ബാലുശ്ശേരിയില്‍ പൊലീസിന്റെ പിടിയിലായി. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ പാടിയില്‍ ജാസിര്‍(39) എന്നിവരെയാണ് ബാലുശ്ശേരി എസ് ഐ. പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.320 ഗ്രാം ബ്രൗണ്‍ ഷുഗര്‍, കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ച് എന്നിവയും പിടിച്ചെടുത്തു. എസ്ഐ മുഹമ്മദ്, സി പി ഒ മുഹമ്മദ് ജംഷിദ്, ഡ്രൈവര്‍ ഗണേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications