കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!

Google Oneindia Malayalam News

കൊച്ചി: കര്‍ണാടകത്തിലെ മയക്ക് മരുന്ന് കേസും കേരളത്തിലെ സ്വര്‍ണക്കടത്ത് കേസും തമ്മില്‍ ബന്ധമുണ്ടോ? കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെടി റമീസിന് മയക്ക് മരുന്ന് ഇടപാടുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ബെംഗളൂരിവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ മൊബൈലില്‍ നിന്ന് റമീസിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, റമീസ് എന്നല്ല പേരുണ്ടായിരുന്നത്, മോളി എന്നാണ്. മോളി എന്ന പേരിലാണ് പ്രതികള്‍ മയക്ക് മരുന്ന് വിറ്റിരുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നയും മയക്ക് മരുന്ന് കേസ് പ്രതി അനിഖയും ധരിച്ച കറുത്ത വസ്ത്രം ഒരേ കമ്പനിയുടേതായതും പോലീസില്‍ സംശയമുണ്ടാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരു ഫോണ്‍ തീയിട്ടു നശിപ്പിച്ചു

ഒരു ഫോണ്‍ തീയിട്ടു നശിപ്പിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് സ്വപ്‌നയും സരിത്തും സന്ദീപ് നായരുമെല്ലാം. ഇവരുമായി ബന്ധമുള്ള റമീസിനെയും അന്വേഷണ സംഘം പിടികൂടിയിരുന്നു. പിടിക്കപ്പെടുമെന്ന് കണ്ട റമീസ് തന്റെ ഒരു ഫോണ്‍ തീയിട്ടു നശിപ്പിച്ചു. മറ്റു രണ്ടു ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.

ബന്ധങ്ങള്‍ പുറത്ത്

ബന്ധങ്ങള്‍ പുറത്ത്

നശിപ്പിക്കപ്പെട്ട റമീസിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങളുണ്ട് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ കംസ്റ്റംസ് സംഘം റമീസിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമം, റമീസും ബെംഗളൂരു മയക്ക് മരുന്ന് കേസ് പ്രതികളും തമ്മിലുള്ള ബന്ധങ്ങളും പുറത്തായി.

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala
മോളി എന്ന റമീസ്

മോളി എന്ന റമീസ്

മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോണില്‍ റമീസിന്റെ നമ്പറുമുണ്ടായിരുന്നു. മോളി എന്ന പേരിലാണ് സേവ് ചെയ്തിരുന്നത്. ബെംഗളൂരു കേസിലെ പ്രതികള്‍ വിറ്റിരുന്ന മയക്ക് മരുന്ന് മോളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ആ വിവരം ചോര്‍ന്നു

ആ വിവരം ചോര്‍ന്നു

നയതന്ത്ര ബാഗേജ് വഴി ദുബായില്‍ നിന്ന് സ്വര്‍ണം കടത്താന്‍ റമീസ് മയക്ക് മരുന്ന് സംഘത്തിന്റെ സഹായം തേടിയിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കാനുള്ള പണത്തിനാണ് റമീസ് ഈ സംഘത്തെ സമീപിച്ചതെന്ന് കരുതുന്നു. മയക്കു മരുന്ന് സംഘങ്ങളില്‍ നിന്ന് തന്നെയാണ് സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരം പുറത്തായത്.

കറുത്ത വസ്ത്രം

കറുത്ത വസ്ത്രം

അറസ്റ്റിലാകുന്ന വേളയില്‍ സ്വപ്‌നയും അനിഖയും ധരിച്ചിരുന്നത് കറുത്ത വസ്ത്രമാണ്. രണ്ടും ഒരേ കമ്പനിയുടേത്. അനൂപിന് വസ്ത്ര വ്യാപാരമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ സ്വപ്നയെ പിടികൂടിയത് ബെംഗളൂരുവില്‍ നിന്നാണ്- ഇതെല്ലാം അന്വേഷണ സംഘത്തില്‍ സംശയം ഉളവാക്കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ ചൈനയുടെ കൈവിട്ട കളി; അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, പുറത്തായത് ഇങ്ങനെഅതിര്‍ത്തിയില്‍ ചൈനയുടെ കൈവിട്ട കളി; അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, പുറത്തായത് ഇങ്ങനെ

English summary
Drug-Gold Smuggling case: Investigation team found proof Ramees and Anoop secret deals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X