കൊച്ചിയില്‍ ഉല്ലാസ നൗകയില്‍ ഡിജെ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാര്‍ട്ടി റെയ്ഡിന് പിന്നാലെ കൊച്ചിയില്‍ ആഢംബര ഉല്ലാസ നൗകയില്‍ പോലീസ് റെയ്ഡ്. ഗ്രീക്ക് ക്രൂയിസ് എന്ന ആഡംബര നൗകയിലാണ് ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റെക്സ് ബോബിയുടെ നേതൃത്വത്തിലിരുന്നു റെയ്ഡ്.
കപ്പിള്‍സ് എന്‍ട്രിയായിരുന്നു നൗകയില്‍. മറൈന്‍ ഡ്രൈവില്‍ നിന്നും തുടങ്ങി പുറംകടലിലേക്കായിരുന്നു യാത്ര. റെയ്ഡില്‍ കഞ്ചാവ് പൊതികള്‍ പോലീസ് കണ്ടെടുത്തു. അനുവദനീയമായതിലും അധികം മദ്യ കുപ്പികളും ബിയര്‍ കുപ്പികളും നൗകയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നൗകയില്‍ നിറയെ യുവതിയുവാക്കളായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇത്തരം ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നല്‍ റെയ്ഡ്. ബോട്ട് ലീസിനെടുത്ത ലിജിന്‍, പ്രശാന്ത് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവിടെ നിന്ന് 500 ബിയര്‍ കുപ്പികളും 25 മദ്യക്കുപ്പികളും മയക്കുമരുന്നും പിടികൂടി.
ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അവിടെനിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവു പൊതികളും കണ്ടെടുത്തിരുന്നു. എന്നാല്‍, യുവതീ യുവാക്കള്‍ ആടിപ്പാടുന്ന കൊച്ചിയിലെ രാപാര്ട്ടികള്ക്ക് മയക്കു മരുന്ന് എത്തുന്നതെവിടെനിന്നാണെന്ന് പോലീസിന് കണ്ടുപിടിക്കാനായിട്ടില്ല.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications