ജൂഡ് ആന്തണി-കുഞ്ചാക്കോ ചിത്രത്തിന്റെ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം, മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്
വൈക്കം: കോട്ടയം ജില്ലയിലെ വൈക്കത്ത് സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. സംവിധായകന് ജൂഡ് ആന്തണി ജോസഫിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കഞ്ചാവ് സംഘം ആക്രമണം നടത്തിയത്. മീഡിയ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അക്രമികള്‍ മേക്കപ്പ് ആര്‍ടിസ്റ്റ് മിഥുന് ജിത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ സാരമായ പരിക്കേറ്റ മിഥുന് ഡി വൈ എഫ് ഐ നേതാവ് കൂടിയാണ്. കുഞ്ചാക്കോ ബോബന് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു സംഭവം.

അക്രമികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക് പുറമെ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ വേഷമിടും എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
2018 ലെ കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ വലിയ പ്രൊജക്ടാണ്. ആന്റോ ജോസഫാണ് നിര്‍മാണം.
രണ്ട് വര്‍ഷം മുമ്പ് ടൊവിനോ തോമസിനും തന്വി റാമിനുമൊപ്പം ജൂഡ് ആന്തണി ജോസഫ് സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ജൂഡ് ആന്തണി ജോസഫും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications