കൊച്ചിയിൽ ചൂതാട്ടകേന്ദ്രം; ഒരാൾ കസ്റ്റഡിയിൽ; പൂവാറിൽ ലഹരി പാർട്ടി; പ്രവേശനത്തിന് 1000 രൂപയും; സംഘം പിടിയിൽ
തിരുവനന്തപുരം/കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ലഹരി പാർട്ടികളും ചൂതാട്ടകേന്ദ്രങ്ങളും സജീവം. കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിൽ ചൂതാട്ടകേന്ദ്രം പൊലീസ് കണ്ടെത്തി. മാഞ്ഞാലി സ്വദേശി ടിപ്സർ എന്നയാളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്നത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ, തിരുവനന്തപുരം പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെയും ഇന്നുമായി ലഹരി പാർട്ടി നടന്നു. പാർട്ടി നടത്തിയവരെ ലഹരിവസ്തുക്കളുമായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടി. ആര്യനാട് സ്വദേശി അക്ഷയ് മോഹൻ സംഘടിപ്പിച്ച പാർട്ടിയിൽ പ്രവേശനത്തിനായി 1000 രൂപ ഫീസും ഏർപ്പെടുത്തിയിരുന്നു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
കൊച്ചി ചിലവന്നൂരിൽ ഫ്ലാറ്റ് ചൂതാട്ട കേന്ദ്രത്തിനായി ഉപയോഗിച്ചതായാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മാഞ്ഞാലി സ്വദേശി ടിപ്സർ എന്നയാളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്നത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ലക്ഷക്കണക്കിന് രൂപയുടെ കളികൾ ഇവിടെ നടന്നിട്ടുള്ളതായിട്ടാണ് പൊലീസ് വിലയിരുത്തുന്നത്. ചിലവന്നൂർ ഹീരാ ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലൈ ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഫ്ലാറ്റിൽ ചൂതാട്ടകേന്ദ്രം പ്രവർത്തിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ ഹോട്ടലുകളിൽ പൊലീസും നാർക്കോട്ടിക് സംഘവും ചേർന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരി വസ്തുക്കളും കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തിട്ടുണ്ട്.
സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതിനിടെ, തിരുവനന്തപുരം പൂവാറിലെ കാരയ്ക്കാട് റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി എക്സൈസിന് വിവരം ലഭിച്ചു. റിസോർട്ടിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സംഘമാണ് പരിശോധന നടത്തിയത്. ഹഷീഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തു. 'നിർവാണ' എന്ന കൂട്ടായ്മയാണ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് സൂചന. ഇന്നലെയും ഇന്ന് ഉച്ചവരെയും പാർട്ടി നടന്നതായാണ് വിവരം. ആര്യനാട് സ്വദേശി അക്ഷയ് മോഹൻ സംഘടിപ്പിച്ച പാർട്ടിയിൽ പ്രവേശനത്തിനായി 1000 രൂപ ഫീസും ഏർപ്പെടുത്തിയിരുന്നതായും സംഘം കണ്ടെത്തി.












Click it and Unblock the Notifications