ബാഗുമായി പരുങ്ങുന്നത് കണ്ട് പൊക്കി; ഷോര്‍ണൂരില്‍ പിടിയിലായ യുവാവ് കഞ്ചാവ് ലോബിയുടെ കണ്ണി...
പാലക്കാട്: ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ കഞ്ചാവ് വേട്ടയില്‍ പിടിയിലായ യുവാവിന് പിന്നില്‍ വന്‍ മയക്ക് മരുന്ന് ലോബിയുള്ളതായി പോലീസ്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധനക്കിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പാലക്കാട് ഡിവിഷന്‍ ക്രൈം സ്‌ക്വാഡും പിടികൂടിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.
ഉത്സവ സമയമായതിനാല്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ ഷെഫീക് പിടിയിലാകുന്നത്. പോലീസിനെ കണ്ട് ബാഗുമായി പരുങ്ങുന്ന് തണ്ട് പിടികൂടി പരിശോധിച്ചപ്പോഴാണ് രണ്ട് കിലോയിലേറെ കഞ്ചാവ് കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജ്
കോഴിക്കോഡ് മെഡിക്കല്‍ കോളേജ് പരിസരം കേനന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ കണ്ണിയാണ് ഷെഫീക്കെന്നാണ് പോലീസ് പറയുന്നത്.

കഞ്ചാവ്
ഓണത്തോടനുബന്ധിച്ചുള്ള വില്‍പ്പനയിലെ ചെറിയൊരു പങ്ക് മാത്രമാണ് തന്റെ പക്കലുള്ളതെന്ന് ഷെഫീക് സമ്മതിച്ചിട്ടുണ്ട്്. ഇത്തരത്തില്‍ നിരവധി പേര്‍ സംഘത്തിലുണ്ട്.

റെയില്‍വേ സ്റ്റേഷന്‍
ഇതാദ്യമായാണ് ഷൊര്‍ണൂര്‍ രെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

പരിശോധനില്ല
ഷൊര്‍ണൂര്‍ റെയില്‍വേസ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് നിരവധി പരാതികളെത്തിയിരുന്നു. എന്നാല്‍ ആര്‍പിഎഫും പോലീസും ഗൗരവത്തിലെടുത്തിരുന്നില്ലെന്ന് ആരോപണമുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications