Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ പരിസരങ്ങള്‍ മയക്കുമരുന്ന് മാഫിയ കയ്യടക്കുന്നു; അനാശാസ്യവും?

ആലപ്പുഴ: സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം വന്നതിന് ശേഷമാണ് മയക്കുമരുന്നും കഞ്ചാവും കേരളത്തില്‍ വ്യാപകമായത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് സംസ്ഥാനത്ത് ദിവസേന നടക്കുന്നതെന്ന് എക്‌സൈസും പോലീസും നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ദിവസേന നൂറോളം കേസുകളാണ് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണത്രേ കേരളത്തിലേക്ക് മയക്ക് മരുന്നെത്തിക്കുന്നതിലെ പ്രധാന ഏജന്റുമാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് മയക്ക് മരുന്നെത്തുന്നത്.

കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് മയക്ക് മരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് ആറംഗം സംഘം മയക്ക് മരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായിട്ടുണ്ട്. മയക്ക് മരുന്ന് വില്‍പ്പനയും അനാശാസ്യപ്രവര്‍ത്തനവുമാണത്രേ ഇവിടെ നടന്നിരുന്നത്.

മയക്ക് മരുന്ന് സുലഭം

മയക്ക് മരുന്ന് സുലഭം

സംസ്ഥാനത്ത് മയക്ക് മരുന്ന് ലോബി പിടിമുറുക്കിയതായാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മയക്കുമരുന്ന് എത്തിക്കാനും വിതരണം ചെയ്യാനും വലിയൊരു ശൃംഘല തന്നെ കേരളത്തിലുണ്ട്.

ചെറുപ്പക്കാര്‍

ചെറുപ്പക്കാര്‍

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് മയക്ക്മരുന്ന് വില്‍പ്പന നടക്കുന്നത്. കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വില്‍പ്പന നടത്തുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി

 പ്രധാന കേന്ദ്രം

പ്രധാന കേന്ദ്രം

ആലപ്പുഴയിലെ വാടകവീട്ടില്‍ നിന്നാണ് എക്‌സൈസ് മയക്ക് മരുന്ന് സംഘത്തെ പിടികൂടിയത്. ബിനോയ് ആണ് സംഘത്തലവന്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം

ഓണ്‍ലൈന്‍

ഓണ്‍ലൈന്‍

മയക്ക് മരുന്നിന്റെ ഓണ്‍ലൈന്‍ വ്യാപാരവും ഇവര്‍ നടത്തുന്നുണ്ടത്രേ. ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നതിനായുള്ള സാധനസാമഗ്രികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കുത്തിവയ്പ്പ് കേന്ദ്രം

കുത്തിവയ്പ്പ് കേന്ദ്രം

മയക്കുമരുന്ന് കുത്തിവയ്പ്പ് കേന്ദ്രമായിരുന്നുവത്രേ വാടക വീട്. സ്‌കൂള്‍കുട്ടികളടക്കം ഇവിടെ മയക്ക് മരുന്ന് കുത്തിവയ്ക്കാനെത്തിയിരുന്നു

അനാശാസ്യകേന്ദ്രം

അനാശാസ്യകേന്ദ്രം

പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും ഗുളികകളും രഹസ്യക്യാമറയും പിടികൂടി. വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടന്നിരുന്നോ എന്നും പരിശോധിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+