കോഴിക്കോട് ലഹരിമരുന്ന് വേട്ട!! പിടിയിലായവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും!!
വിദ്യാര്‍ഥികളെ കൗണ്‍സിലിങിനു ശേഷം വിട്ടയച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഏഴു പേരെ എക്‌സൈസ് പിടികൂടി. ഇവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കും ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്നു എക്‌സൈസ് പറയുന്നു. സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിമരുന്നായ എല്‍എസ്ഡി അടക്കമുള്ള ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.

ബംഗളൂരുവില്‍ നിന്നുള്ള എല്‍എസ്ഡി സ്റ്റാമ്പുകള്‍ കൈമാറുന്നതിനിടെയാണ് മുക്കം സ്വദേശിയായ ഷബാഹിനെയും മാവൂര്‍ സ്വദേശിയായ രാഹുലിനെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും നൈട്രസ് പാം ഗുളികകള്‍ വാങ്ങാനെത്തിയ വിദ്യാര്‍ഥികളെയും എക്‌സൈസ് പിടികൂടുകയായിരുന്നു.

കൗണ്‍സിലിങിനു വിധേയരാക്കിയ ശേഷം വിദ്യാര്‍ഥികളെ വിട്ടയച്ചു. എന്നാല്‍ രാഹുല്‍, ഷബാഹ് എന്നിവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications