കാസർകോട് കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട; നാലംഗ സംഘം പിടിയില്‍
കുമ്പള: കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട. കാറിലും ഓട്ടോറിക്ഷയിലുമായി കടത്തുകയായിരുന്ന 16 കിലോ കഞ്ചാവും നടന്ന് വില്പന നടത്തുകയായിരുന്ന അരക്കിലോ കഞ്ചാവും പോലീസ് സംഘം പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. സംഘം സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം കുമ്പള ടൗണിലും മംഗല്‍പാടിയിലും ആരിക്കാടിയിലുമായാണ് കഞ്ചാവ് വേട്ട നടന്നത്. കുമ്പള ശാന്തിപ്പള്ള ലക്ഷം വീട് കോളനിയിലെ അബ്ദുര്‍ റഷീദ് എന്ന സമൂസ റഷീദ് (31), ബംബ്രാണ ദണ്ഡഗോളിയിലെ അബ്ദുല്‍ ലത്വീഫ് എന്ന ഡോണ ലത്വീഫ് (41), മംഗല്‍പാടിയിലെ മൊയ്തീന് നവാസ് (31), മംഗല്‍പാടിയിലെ മുഷ്താഖ് അഹ്മദ് (30) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വേട്ട നടന്നത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐ കെ.പ്രേംസദന്, എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. കുമ്ബള ടൗണിലൂടെ നടന്നു പോവുകയായിരുന്ന അബ്ദുല്‍ റഷീദാണ് അരക്കിലോ കഞ്ചാവുമായി ആദ്യം പോലീസ് പിടിയിലായത്. തുടര്‍ന്ന് മംഗല്‍പാടിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ നാലു കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ ഡോണ ലത്വീഫ് പിടിയിലായി.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ 12 കിലോ കഞ്ചാവ് കടത്തുകയാണെന്ന വിവരം പോലീസിന് ലഭിച്ചത്. ആരിക്കാടിയില്‍ പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി 12 കിലോ കഞ്ചാവ് പിടികൂടുകയും മൊയ്തീന് നവാസിനെയും മുഷ്താഖ് അഹ് മദിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications