കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലേക്ക് മയക്കുമരുന്ന് ഗുളിക കടത്തുന്ന മുഖ്യസൂത്രധാരന്‍ കുഞ്ഞിക്കരീമിനെ തേടി പോലീസ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കേരളത്തില്‍നിന്നും മയക്കുമരുന്നു ഗുളികകള്‍ കടത്തുന്ന മുഖ്യസൂത്രധാരനെ തേടി പോലീസ്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24മണിക്കൂര്‍ സമയം ലഹരി ലഭിക്കുന്ന മയക്കുമരുന്നു ഗുളികകളാണു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനത്തവളങ്ങള്‍ വഴികടത്തുന്നത്.

കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരികീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

നാട്ടിലും ഇത്തരം മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്രാധാന മാര്‍ക്കറ്റ് ഗള്‍ഫ് രാജ്യങ്ങളാണ്. നാട്ടില്‍ വില്‍ക്കുന്നതിന്റെ ഇരട്ടി ലാഭവും ഗള്‍ഫ് നാടുകളില്‍നിന്നും ലഭിക്കുന്നതാണ് മയക്കുമരുന്ന് സംഘത്തെ ഇവ കയറ്റി അയക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു മയക്കുമരുന്ന് ഗുളികകളുമായി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. മുഖ്യസൂത്രധാരനായ കുഞ്ഞിക്കരീം നേരത്തെ മയക്കുമരുന്ന്‌കേസില്‍ ഗള്‍ഫില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.

 gilika-pmna

ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ സമയം ലഹരി ലഭിക്കുന്ന 43000 മയക്കുമരുന്നു ഗുളികകളുമായി രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഇവരെയും ഇവരില്‍നിന്നും മരുന്ന്‌വാങ്ങിയ മറ്റുചിലരെയും ചോദ്യംചെയ്തതില്‍നിന്നുമാണു പോലീസിന് ഇക്കാര്യങ്ങള്‍ വ്യക്തമായത്. മലപ്പുറം പൊന്മള സ്വദേശി പട്ടര്‍ക്കടവന്‍ അബ്ദുള്‍ ജലീല്‍ (44), വണ്ടൂര്‍ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടില്‍ മുബാറക്ക് (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ ബൈപ്പാസിലുള്ള ഓഡിറ്റോറിയത്തിനു മുന്നില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

വിദേശ രാജ്യങ്ങളില്‍ ഒരു ഗുളികക്ക് 300-400 രൂപയും ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പല രൂപത്തിലായി 100 മുതല്‍ 200 രൂപ വരെയാണ് വില. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലെ നിശാപാര്‍ട്ടികളിലും ഡി.ജെ പാര്‍ട്ടികളിലും ഈ മയക്കുമരുന്ന് ഗുളികകള്‍ വന്‍തുക ഈടാക്കി വില്‍പ്പന നടത്തി വരുന്നതായും പ്രതികള്‍ മൊഴി നല്‍കി.ബംഗളൂരുവില്‍നിന്നാണ് ഇത്തരം ലഹരി ഗുളികകള്‍ കൂടുതലായി എത്തുന്നതെന്നാണ് വിവരം. ഇതിന് പുറമെ ഡല്‍ഹിയില്‍നിന്നും എത്തിക്കുന്നുണ്ട്.

കേരളത്തില്‍വെച്ച് നെക്‌സസ് റിസര്‍ച്ച് ലിമിറ്റഡ് 3. അക്ത്രസ് പാര്‍ക്ക്, ലന്‍കാഷയര്‍, പി ആര്‍സവന്‍ ഇം ണ്ട് എന്ന മാനുഫാക്ച്ചറില്‍ ട്രേഡ് മാര്‍ക്കില്‍ നിര്‍മിക്കുന്ന ഓരോ ഗുളികയും 225 മില്ലിഗ്രാം ഡോസിലുള്ളതാണ്. 100 മില്ലി ഗ്രാമില്‍ കൂടുതല്‍ ഡോസില്‍ നിര്‍മിക്കാന്‍ അനുമതിയില്ലാത്ത ഇത്തരം ഗുളികകള്‍ മയക്കുമരുന്നു വിപണന ലക്ഷ്യമാക്കി മാത്രം സംഘം നിര്‍മിച്ചെടുത്ത ശേഷം തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ ആളുകളെ തെരഞ്ഞെടുത്തു അവര്‍ക്ക് വിദേശത്തു പോകാനുള്ള വിസയും ടിക്കറ്റും നല്‍കിയ ശേഷം വിമാനത്തവളത്തിലെ സ്‌കാനിങ്ങില്‍ തിരിച്ചറിയാത്ത വിധം ബാഗിന്റെ ഉള്‍വശങ്ങളില്‍ പാക്ക് ചെയ്താണ് ഇന്ത്യയില്‍ നിന്നു വിദേശ മാര്‍ക്കറ്റില്‍ ഇവ എത്തിക്കുന്നത്.

ഇത്തരത്തില്‍ മുമ്പും മയക്കുമരുന്നു ഗുളികകള്‍ വിദേശത്തേക്ക് അയച്ച ഈ സംഘത്തിലെ കരിയര്‍മാരെ ഗള്‍ഫില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. അവര്‍ അവിടെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള ഗുളികകള്‍ തലച്ചോറിനെ ബാധിക്കുമെന്നതിനാല്‍ ഗള്‍ഫ് നാടുകളില്‍ ഇവ നിരോധിച്ചിട്ടുണ്ട്. വളരെ ഡോസ് കുറച്ച് വേദന സംഹാരിയായി ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള അനുമതിയുടെ മറവിലാണ് ഇത്തരം സംഘങ്ങള്‍ വലിയ ഡോസില്‍ മയക്കു മരുന്ന് വിപണി ലക്ഷ്യമാക്കി 225 എംജി ഡോസില്‍ നിര്‍മിക്കുന്നത്. ഗുളികകളുടെ ഉപയോഗത്തിനായി കേരളത്തില്‍ പല പേരിലുള്ള പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും പോലീസ് കണ്ടെത്തി.

മലപ്പുറം ജില്ലയില്‍ വണ്ടൂര്‍, നിലമ്പൂര്‍, പൂങ്ങോട്ട്, കാളികാവ് എന്നിവിടങ്ങളിലെ കരിയര്‍മാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ മുഖ്യപ്രതിയുടെ വീടിനടുത്തുള്ള രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ച മയക്കു മരുന്ന് ഗുളികകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

അനധികൃത ക്വറികകളില്‍ സ്ഫോടക വസ്തുക്കള്‍ സുലഭം; സുരക്ഷാ സംവിധാനമില്ലാതെ ക്വാറികൾഅനധികൃത ക്വറികകളില്‍ സ്ഫോടക വസ്തുക്കള്‍ സുലഭം; സുരക്ഷാ സംവിധാനമില്ലാതെ ക്വാറികൾ

English summary
drug tablet smuggling to gulf; police on investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X