Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി കടത്ത്: 11500 മയക്കു ഗുളികകളുമായി ലഹരി മാഫിയാ തലവന്‍ പിടിയില്‍

കാട്ടിക്കുളം: ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് ഗുളികകളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സിഐ ടി. അനില്‍കുമാര്‍ എസ്ഐ മാരായ എം. കൃഷ്ണന്‍കുട്ടി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴികോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെ പിടികൂടിയത്. തിങ്കളാഴ്ച്ച ഉച്ചയോടെ എക്സൈസിന്റെ വാഹന പരിശോധനയില്‍ ബംഗളൂരു കോഴിക്കോട് കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

രണ്ട് ബാഗുകളിലായി ബര്‍ത്തില്‍ ഒളിച്ചിച്ച നിലയിലായിരുന്നു ഗുളികകള്‍. കോളേജ്, സ്‌കൂള്‍, റിസോസ്ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വില്‍പനയില്‍സംസ്ഥാനത്തെ പ്രധാനിയാണ് ദിപക്. ഒരു വര്‍ഷത്തോളമായി ഇയാളെ എക്സൈസ് നീരീക്ഷിച്ചുവരികയായിരുന്നു. നാല് മാസം മുന്‍പ് 1850 ലഹരി കടത്തിയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച്ച വടകര എന്‍ ഡിപിഎസ് കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്പെകര്‍ എം. കൃഷ്ണന്‍കുട്ടി പറഞ്ഞു.

drug

ജനുവരിമുതല്‍ ഏപ്രില്‍ 19 വരെയായി 104 അബ്കാരി കേസുകളും 146 മയക്കുമരുന്നുകേസുകളും 786 പുകയിലവിതരണകേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 111 ലിറ്റര്‍ വിദേശ മദ്യം, 106 ലിറ്റര്‍ കര്‍ണാടക മദ്യം, 852ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം എന്നിവയും ഈ കാലയളവില്‍ ഏക്‌സൈസ് പിടികൂടി. പത്ത് കിലോ കഞ്ചാവ്, 6ഗാം ഹാഷിഷ്, മൂന്ന് കിലോ അനധികൃത സ്വര്‍ണം, 23 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം, 4003 പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചു. 26 വാഹനങ്ങളും ഈ കാലയളവില്‍ കസ്റ്റഡിയിലെടുത്തു. 2017 ജനുവരി ഒന്നുമുതല്‍ 2018 ഏപ്രില്‍ 19 വരെയായി 1034 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 508 കഞ്ചാവ് മയക്കുമരുന്ന് കേസുകളും, 5118 പുകയില ഉല്‍പ്പന്ന വിതരണ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

മയക്കുമരുന്ന് ഉപയോഗത്തില്‍ യാതൊരുവിധ കുറവുമുണ്ടായിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിനംപ്രതി കഞ്ചാവ,്മയക്കുമരുന്ന് വേട്ട നടക്കുന്ന ഒരു ജില്ലയായി വയനാട് മാറികഴിഞ്ഞു. നടപടികള്‍ ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിലേക്ക് അതിര്‍ത്തികടന്ന് നിരോധിത പുകയില ഉല്പന്നങ്ങളെത്തുന്നത് പതിവായിരിക്കുകയാണ്. ബാവലി, മുത്തങ്ങ, താളൂര്‍ തുടങ്ങിയ വയനാട്ടിലെ അതിര്‍ത്തികള്‍ കടന്നെത്തുന്ന നിരോധിത ലഹരി ഉല്പന്നങ്ങളില്‍ പകുതി പോലും പിടികൂടാന്‍ സാധിക്കുന്നില്ലെന്നതും എക്‌സൈസ് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. മിക്കപ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+