കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു സാധാരണ ലഹരികള്‍ക്ക് പുറമെ പുതിയ വഴികള്‍...

  • By Sreejith Kk
Google Oneindia Malayalam News

വടകര : സാധാരണയായി പാന്‍മസാലയ്ക്ക് പുറമെ ലഹരി ഉപയോഗങ്ങള്‍ക്ക് പുതിയകണ്ടുപിടുത്തങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ രംഗത്തിറങ്ങിയതായി വിവരം.സ്‌കൂള്‍, കോളജ് കാമ്പസുകളില്‍ ലഹരിക്കായി വിദ്യാര്‍ത്ഥികളാണ് പുത്തന്‍പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളുകളുടെ പരിസരങ്ങളില്‍പാന്‍പരാഗ്, ഹാന്‍സ് പോലുള്ള പാക്കയ്റ്റ് ലഹരി വസ്തുക്കളുടെ നിരോധനത്തെമറികടക്കാനാണ് വിദ്യാര്‍ത്ഥികള്‍ പുതിയ പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുന്നത്.

മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുംമറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കും

ബാല്യ ചാപല്യങ്ങളുടെ മുതലെടുത്ത്വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ വന്‍ ലോബി തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ മനസിലായത്. മാത്രമല്ല ഈഅടുത്ത കാലമായി ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരിഉപയോഗം വര്‍ദ്ധിക്കുന്നതായും വിവിധ കേന്ദ്രങ്ങളില്‍ നിന്നും അറിവുണ്ട്.

 drg-

ശക്തികൂടിയ പശയായി ഉപയോഗിക്കുന്ന ഫെവികിക്കും ഷൂസുകളുടെ പോളീഷിനായിഉപയോഗിക്കുന്ന ഷൂ പോളീഷറും വൈറ്റ് മാര്‍ക്കറുമൊക്കെയാണ് ലഹരി നുകരാനുള്ളപുത്തന്‍ വഴികളായി കാമ്പസുകളിലെത്തിയിരിക്കുന്നത്. ഇവയിലൊക്കെഅടങ്ങിയിരിക്കുന്ന വീര്യം കൂടിയ കെമിക്കല്‍ മിശ്രിതങ്ങളുടെതുടര്‍ച്ചയായശ്വസനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി സ്വീകരിച്ച രീതി. ചെറിയപ്ലാസ്റ്റിക്ക് കവറുകളിലും കോട്ടന്‍ വെയിസ്റ്റുകളിലും ഇവ മിശ്രിതമായിഎടുത്ത് ശ്വസിക്കുന്നതാണ് രീതി. വടകരയിലെയും പരിസരപ്രദേശങ്ങളിലെയുംപ്രധാന സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരിനുകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

ഇത്തരത്തില്‍ ലഹരി നുകരുന്നതിന് മുതിര്‍ന്ന ക്ലാസുകളിലെവിദ്യാര്‍ത്ഥിനികളും ഉപഭോക്താക്കളായിട്ടുണ്ട്. പലയിടങ്ങളിലും ക്ലാസ്കട്ട് ചെയ്ത്ഒ ഴിഞ്ഞസ്ഥലങ്ങളിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായിഇത് ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിച്ചതിന്റെ ദുര്‍ഗന്ധമോ മറ്റ് ശാരീരികപ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ ഇത്തരം രീതിയിലേക്ക് കൂടുതല്‍വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരംപോക്കിനായി ഒരു തവണ ഇതില്‍ഉള്‍പ്പെടുന്നവര്‍ തുടര്‍ച്ചയായി അടിമപ്പെടുന്ന കാഴ്ചയാണ് കാണാന്‍കഴിയുന്നത്. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളെ മറ്റ് വഴിവിട്ട
പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനായി വന്‍ സംഘം തന്നെപ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ മാസം വടകരയില്‍ തന്നെയുള്ള പ്രധാന സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍നിന്നും മദ്യം കലര്‍ത്തിയ ശീതള പാനീയങ്ങള്‍ പിടിച്ചെടുത്ത സംഭവവുംനടന്നിരുന്നു. ടൂര്‍ പോകാനായി വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥികളുടെബാഗുകള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പിടികൂടിയത്. വിദ്യാര്‍ത്ഥിനികളുംലഹരി ഉപയോഗത്തില്‍ വര്‍ദ്ധിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും ഏറെ

ആശങ്കയുണ്ടാക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയില്‍ജില്ലയിലെത്തിക്കുന്ന വഹരി പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തുന്നതിലുംവിദ്യാര്‍ത്ഥികളെ ഉപയോഗിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരിഉപയോഗം വര്‍ദ്ധിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ്്, പൊലീസ്,

വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണവും മറ്റുപരിപാടികളും നടത്തിവരിയകാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ രഹസ്യമായഇത്തരം പ്രവണതകള്‍ കണ്ടുപിടിക്കന്‍ രക്ഷിതാക്കള്‍ പോലും ആകുന്നില്ലെന്നത്ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ ഏറെ സന്തോഷിപ്പിക്കുകയാണ്.വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രകളും, മറ്റു ബന്ധങ്ങളെ കുറിച്ചുംരക്ഷിതാക്കളിലുള്ള അറിവില്ലായ്മയാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നാണ്അധികാരികളുടെ വിലയിരുത്തല്‍

സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഇനി കേരളത്തിൽ! യുദ്ധം കാണാനിരിക്കുന്നതേയുള്ളൂ...സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഇനി കേരളത്തിൽ! യുദ്ധം കാണാനിരിക്കുന്നതേയുള്ളൂ...

ത്രിപുരയും നാഗാലാൻഡും കൂടി.. 7 സഹോദരിമാരിൽ അഞ്ചും ബിജെപിക്കോട്ട... നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെത്രിപുരയും നാഗാലാൻഡും കൂടി.. 7 സഹോദരിമാരിൽ അഞ്ചും ബിജെപിക്കോട്ട... നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ

English summary
Drug usage increase among students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X