കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഷിഷ്, കഞ്ചാവ്: ലഹരി മാഫിയ ഇടുക്കിയില്‍ സജ്ജീവമെന്ന് എക്‌സൈസ്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തിരുവനന്തപുരത്ത് പിടിയിലായ ലഹരിമരുന്ന് സംഘത്തിന് ഹാഷിഷ് ഓയില്‍ ലഭിച്ചത് അടിമാലിയില്‍ നിന്നെന്ന് എക്സൈസ് സംഘം. ഒരു കോടിയിലേറേ രൂപയുടെ ലഹരിമരുന്നുമായി പിടിയിലായ മൂന്നംഗ സംഘത്തിന് പിന്നിന്‍ വലിയ മാഫിയ ഉണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇടുക്കി കടന്ന് കഞ്ചാവ് ഹാഷിഷ് ഓയിലുകള്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ ജില്ലക്ക് പുറത്തേക്ക് എത്തുന്നു എന്നാണ് നിഗമനം.

hashish

ജില്ലയില്‍ നിലവില്‍ ദിനംപ്രതി കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹച്യമാണുള്ളതെന്നും ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെ്ട്ടു.ബിനീഷ്്, അനൂപ് റാനിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പത്തു കിലോ ഹാഷിഷ് ഓയില്‍ കൈവശംവച്ചതിന് എക്‌സൈസ് സംഘം പിടകൂടിയത് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഹാഷിഷ് ഓയില്‍ ലഭിച്ചത് ഇടുക്കി അടിമാലിയില്‍ നിന്ന് ആണെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി, മുമ്പ് പലപ്പോഴായിട്ട് നിരവധി തവണ ഇടുപാടുകള്‍ ഇടുക്കി കേന്ദ്രീകരിച്ച് ഇവര്‍ നടന്നിട്ടുള്ളതായും അന്വേഷണ സംഘം വ്യക്തമാക്കി.

ഇടുക്കിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ തിരുവന്ന്തപുരത്തെത്തിച്ച് ചില്ല വില്‍പനക്കായി എത്തിച്ചിരുന്നതായും ഇവര്‍ എന്വേഷണ സംഘത്തിനോട് പറഞ്ഞു.ഇടുക്കിയില്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്ന ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചതായും ഇവരിലേക്ക് അന്വേഷം വ്യാപിപ്പിച്ചതായും എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മാസങ്ങള്‍ക്ക് അടിമാലില്‍ നിന്നും 10 കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തിരുന്നു.

English summary
drugs mafia widely present in idukki-excise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X