കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കടത്തുന്നത് കൊറിയര്‍ വഴി, മുന്നറിയിപ്പുമായി സെന്‍കുമാര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കൊറിയര്‍ വഴിയാണ് ഇപ്പോള്‍ മയക്കുമരുന്ന് തകൃതിയായി കടത്തുന്നത്. മയക്കുമരുന്നുകള്‍ അടക്കമുളള നിരോധിത വസ്തുക്കള്‍ കൊറിയര്‍ വഴി കടത്തുന്ന വിവരം ഡിജിപി ടി.പി സെന്‍കുമാറാണ് അറിയിച്ചത്. ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം ഡിജിപി അറിയിച്ചത്. കൊറിയര്‍ സര്‍വ്വീസ് ഉടമകള്‍ അറിഞ്ഞാണ് ഇതു നടക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉടമകള്‍ നേരിടേണ്ടിവരുമെന്നും സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് പിടിക്കപ്പെട്ടാല്‍ കൊറിയര്‍ കമ്പനി എംഡി അടക്കമുളള മാനേജ്‌മെന്റിനെ പ്രതിയാക്കി കേസെടുക്കുമെന്നും സെന്‍കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ കൊറിയര്‍ സര്‍വീസുകള്‍ മുഖേന തപാലുകള്‍ അയയ്ക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

courier

ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗം സമൂഹത്തിന് വലിയ ഭീഷണി ആയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.

ഇതിനായി എല്ലാ കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും സ്‌കാനറുകള്‍ സ്ഥാപിക്കും. തങ്ങളുടെ കൊറിയര്‍ വഴി നിരോധിത വസ്തുക്കള്‍ കടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് കൊറിയര്‍ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും ഡിജിപി പറയുന്നു.

English summary
drugs through courier service dgp senkumar issue caution notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X