കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലില്‍ പോയാല്‍ ഇനി ചെണ്ടയും പഠിയ്ക്കാം

  • By Soorya Chandran
Google Oneindia Malayalam News

തൃശ്ശൂര്‍: ജയിലുകളില്‍ ഇനി ചപ്പാത്തിയുടേയും കറിയുടേയും രചിക്കൂട്ട് മാത്രമല്ല തയ്യാറാവുക. ത
ടവുകാരില്‍ നിന്ന് മേളപ്പെരുക്കം കൂടി ഉയരും. ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങുന്ന മികച്ച ചെണ്ട വിദ്യാന്‍ മാരേയും സമീപ ഭാവിയില്‍ കാണാമെന്ന് ചുരുക്കം.

തടവുകാരെ ചെണ്ട പഠിപ്പിയ്ക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ ചെണ്ട പരിശീലനം ആരംഭിച്ചു. ജയില്‍ വാസം മൂലം മാനസികവും ശാരീരികവുമായി തളരുന്നവര്‍ക്ക് ആശ്വസമേകാനാണ് ചെണ്ട പഠിപ്പിയ്ക്കുന്നത്.

Chenda

തുടക്കത്തില്‍ വിയ്യൂര്‍ ജയിലില്‍ മാത്രമാണ് നടത്തുന്നതെങ്കിലും പിന്നീട് എല്ലാ ജയിലുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിയ്ക്കും. സംസ്ഥാന പ്രിസണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റിന്റെ അനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചെണ്ടകൊട്ട് പഠിപ്പിച്ചിരുന്നു.

ചെണ്ട വിദ്വാന്‍ പ്രകാശന്‍ പഴമ്പിലം കോട്, പഞ്ച് വാദ്യ-ചെണ്ട കലാകാരന്‍ സന്തോഷ് ആലങ്കോട്, പുതക്കാട് ഉണ്ണി, എറണാകുളം ശ്രീകുമാര്‍ എന്നിവരാണ് തടവുകാരെ സൗജന്യമായി പരിശീലനം നല്‍കുന്നത്. വിയ്യൂരിലെ 18 തടവുകാരും രണ്ട് ജയില്‍ ഉദ്യോഗസ്ഥരുമാണ് പരിശീലനം ആരംഭിച്ചത്.അടുത്ത തൃശൂര്‍ പൂരത്തിന് തലേന്ന് ജയിലില്‍ വച്ച് തന്നെയാകും വിയ്യൂരിലെ തടവുകാരുടെ ചെണ്ട അരങ്ങേറ്റം എന്നാണ് വിവരം.

English summary
Drum training will be introduced in all jails of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X