അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊല്ലം: മദ്യപിച്ച് പൂസായ വനിതാ ഡോക്ടറുടെ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആറ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച വനിതാ ഡോക്ടർ, പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കൊല്ലം നഗരത്തിലെ മാടൻ നട ജംക്ഷനിലായിരുന്നു സംഭവം.

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ ദന്ത ഡോക്ടർ രശ്മി പിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ ദന്ത ഡോക്ടറായ രശ്മി പിള്ള, കൊല്ലത്തെ പെട്രോൾ പമ്പുടമയുമാണ്. അപകടമുണ്ടാക്കിയ ഇവരുടെ പുത്തൻ ആഢംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രശ്മി പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.

ബംഗാൾ സ്വദേശിനി കോട്ടയത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ!താമസിച്ചത് ആറു പേരോടൊപ്പം,ഒരാൾ കസ്റ്റഡിയിൽ...

കൊല്ലം നഗരത്തിൽ...

കൊല്ലം നഗരത്തിൽ...

കൊല്ലം നഗരപരിധിയിൽപ്പെട്ട മാടൻനട ജംക്ഷനിൽ ജൂലായ് 25 ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ച ഡോക്ടർ അഴിഞ്ഞാടിയത്.

ആറു വാഹനങ്ങൾ...

ആറു വാഹനങ്ങൾ...

കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന രശ്മി പിള്ളയുടെ ആഢംബര കാർ എതിരെ വന്ന കാറിനെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. ഈ അപകടത്തിൽ എതിരെ വന്ന കാറിലുണ്ടായിരുന്ന ചാത്തന്നൂർ സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബൈക്കുകളും...

ബൈക്കുകളും...

എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ഡോക്ടറുടെ ആഢംബര കാർ നിർത്തിയിട്ട ബൈക്കുകളെയും മറ്റു വാഹനങ്ങളെയും ഇടിച്ചിട്ടാണ് നിന്നത്. ബൈക്കുകളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.

നാട്ടുകാരോട് തട്ടിക്കയറി...

നാട്ടുകാരോട് തട്ടിക്കയറി...

അപകടമുണ്ടായതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരോട് രശ്മി പിള്ള തട്ടിക്കയറി. മദ്യപിച്ച് പൂസായ ഡോക്ടർ അവശനിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

പോലീസെത്തി...

പോലീസെത്തി...

പിന്നീട് പോലീസെത്തിയാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ രശ്മി പിള്ള പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

സുഹൃത്തുക്കൾ...

സുഹൃത്തുക്കൾ...

ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടറെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ അവരുടെ ആൺ സുഹൃത്തുക്കളായ ഡോക്ടർമാർ തട്ടിക്കയറി. മാധ്യമപ്രവർത്തകരെ കൈയറ്റം ചെയ്യാൻ ശ്രമിച്ച രശ്മി പിള്ളയുടെ മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രമുഖ ദന്ത ഡോക്ടർ, വ്യവസായി...

പ്രമുഖ ദന്ത ഡോക്ടർ, വ്യവസായി...

കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിലവിൽ പ്രാക്ടീസ് ചെയ്യുന്ന രശ്മി പിള്ള കൊല്ലത്തെ പ്രമുഖ ദന്ത ഡോക്ടറാണ്. ജില്ലയിലെ ഒരു പെട്രോൾ പമ്പും ഇവരുടെ ഉടമസ്ഥതയിലുണ്ട്.

ആഢംബര കാർ...

ആഢംബര കാർ...

അടുത്തിടെ വാങ്ങിയ ആഢംബര കാറാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടാക്കിയത്. ഏതാനും നാൾ മുൻപ് രശ്മി പിള്ള ഓടിച്ചിരുന്ന ആഢംബര കാർ കടപ്പാക്കട മേൽപ്പാലത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. അതിനുശേഷമാണ് പുതിയ കാർ വാങ്ങിയത്.

മദ്യക്കുപ്പികൾ...

മദ്യക്കുപ്പികൾ...

ചൊവ്വാഴ്ച രാത്രി അപകടമുണ്ടാക്കിയ കാറിൽ നിന്നും നിരവധി മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആറു മാസം മുൻപ് തന്റെ കാറിനെ മറികടന്ന ആംബുലൻസിനെ പിന്തുടർന്ന് താക്കോൽ ഊരിയെടുത്തതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു.

English summary
drunk woman doctor created accident in kollam.
Please Wait while comments are loading...