വെള്ളമടിച്ച് ലോക്കപ്പിൽ അഴിഞ്ഞാട്ടം...!! പോലീസിന് നേരെ നഗ്നതാ പ്രദർശനം വരെ...!! വീഡിയോ
കൊച്ചി: വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം എന്ന് പറയുന്നത് വെറുതേ അല്ലെന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും. എറണാകുളം പള്ളുരുത്തി പോലീസ് സ്‌റേറഷനില്‍ കഴിഞ്ഞ ദിവസം രാത്രി നടന്നത് വെള്ളമടിച്ചത് വയറ്റില്‍ കിടക്കാത്ത ചെറുപ്പക്കാരുടെ അസ്സല്‍ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ ആക്രമിച്ചതിന് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടതില്‍ നിന്നാണ് തുടക്കം. പിടികൂടുമ്പോള്‍ തന്നെ പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുള്‍ഫിക്കര്‍ എന്നിര്‍ മദ്യലഹരിയില്‍ ആയിരുന്നു. ലോക്കപ്പില്‍ കയറ്റിയതോടെ പ്രതികളുടെ മട്ടുമാറി.

ചെവി പൊട്ടുന്ന തെറിവിളികളോടെയാണ് തുടക്കം. പോലീസുകാരെ മൂവരും ചേര്‍ന്ന് അറഞ്ചം പുറഞ്ചം തെറി വിളിച്ചു. പിന്നെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയാന്‍ തുടങ്ങി. പോലീസുകാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും ഈ ചെറുപ്പക്കാര്‍ നടത്തി. ലോക്കപ്പ് മുറിക്കകത്തെ പൈപ്പ് കണക്ഷനും ബക്കറ്റും അടങ്ങുന്ന സാധന സാമഗ്രികളെല്ലാം ഇവര്‍ നശിപ്പിക്കുകയും ചെയ്തു. ദമ്പതികളെ ആക്രമിച്ച കേസിന് പുറമേ പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല മുന്‍പേ തന്ന ഇക്കൂട്ടത്തിലെ രണ്ട് പേര്‍ക്കെതിരെ ലഹരിമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇത്രയേറെ അക്രമം പോലീസ് സ്‌റേറഷന് അകത്ത് കാട്ടിയ മൂവരുടേയും എല്ല് പോലീസുകാര്‍ വെള്ളമാക്കിയിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.












Click it and Unblock the Notifications