മദ്യപാനിയായ അച്ഛനൊപ്പം ഒറ്റയ്ക്ക് കഴിഞ്ഞ 6 വയസുകാരിയെ ജനസേവ ശിശുഭവനിലാക്കി
ആലുവ: മദ്യപാനിയായ പിതാവിനൊപ്പം ഒറ്റയ്ക്ക് ഭയന്ന് വിറച്ച് കഴിഞ്ഞ ആറു വയസുകാരിയെ നാട്ടുകാരുടേയും മുന്‍സിപ്പല്‍ കൗണ്‍സിലറുടേയും നേതൃത്വത്തില്‍ ജനസേവ ശിശുഭവനിലെത്തിച്ചു. ആലുവ മുന്‍സിപ്പാലിറ്റിയില്‍ പ്യൂണായ മണികണ്ഠന്റെ മകള്‍ മസിന്‍താരെയയാണ് ജനസേവ ശിശു ഭവനില്‍ എത്തിച്ചത്.
മദ്യപിച്ച് ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന മണികണ്ഠനെ ഭാര്യ ഉപേക്ഷിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ലഹരി വസ്തുക്കള്‍ക്ക് അടിമയായ ഇയാള്‍ ഒപ്പമുണ്ടായിരുന്ന ആറ് വയസ് മാത്രം പ്രായമുള്ള മകളെ നിരന്തരം മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. രാത്രിയില്‍ കൂട്ടുകാരോടൊപ്പം വീട്ടിലിരുന്ന മദ്യപിയ്ക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്ത ഇയാളും കൂട്ടുകാരും കുട്ടിയെ പല വിധത്തില്‍ ഉപദ്രവിയ്ക്കാറുണ്ടായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു.

ചില രാത്രികളില്‍ കുട്ടിയെ വീട്ടിനുള്ളില്‍ തനിച്ചാക്കി വീട് പൂട്ടി ഇയാള്‍ പുറത്ത് പോകും. കുട്ടിയെ ഇയാള്‍ ഉപദ്രവിയ്ക്കുന്നതായി പരിസരവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്.












Click it and Unblock the Notifications