വീട്ടിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസ് കടത്തി, മദ്യലഹരിയില്‍ യുവാവ് ചെയ്തത്, വീഡിയോ കാണൂ
വിദേശത്തായിരുന്ന അലോഷി രണ്ടു ദിവസം മുന്‍പാണ് നാട്ടിലേക്ക് എത്തിയത്.
കൊല്ലം: വീട്ടില്‍ പോകുന്നതിനായി കെഎസ്ആര്‍ടിസി ബസ് കടത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി കൊല്ലത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന യുവാവാണ് വീട്ടില്‍ പോകുന്നതിനായി കെഎസ്ആര്‍ടിസി ബസ് കടത്തിയത്.
ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി ശിവജ്യോതിയില്‍ അലോഷിയാണ് വീട്ടില്‍ പോകുന്നതിനായി കെഎസ്ആര്‍ടിസി ബസ് എടുത്ത് പോയത്. മദ്യലഹരിയിലായിരുന്നു അലോഷി. വീട്ടില്‍ പോകുന്നതിന് വാഹനം തിരയുന്നതിനിടയിലാണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് അലോഷിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് രസകരമായ സംഭവം അരങ്ങേറിയത്.

വീട്ടില്‍ പോകുന്നതിനായി കെഎസ്ആര്‍ടിസി ബസ് കടത്തി
മദ്യലഹരിയില്‍ വീട്ടിലേക്ക് പോകുന്നതിനായി വാഹനങ്ങള്‍ തിരയുന്നതിനിടയിലാണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊന്നും ആലോചിക്കാതെ ആ വണ്ടി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു
കൊല്ലത്തെ ലിങ്ക് റോഡില്‍ സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന കണ്ണനല്ലൂര്‍ തിരുവനന്തപുരം ബസ്സാണ് വീട്ടിലേക്ക് പോകുന്നതിനായി അലോഷി തിരഞ്ഞെടുത്തത്. എന്നാല്‍ ചിന്നക്കടയിലെത്തിയതോടെ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

പോലീസ് പിടികൂടി
നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതോടെയാണ് കളി കാര്യമായി മാറിയത് അലോഷിക്ക് മനസ്സിലായത്. സമീപത്തുണ്ടായിരുന്ന പോലീസുകാര്‍ അലോഷിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വീട്ടില്‍ പോകാനാണ് ബസ് എടുത്തത്
വീട്ടിലേക്ക് പോകുന്നതിനു വേണ്ടിയാണ് കെഎസ്ആര്‍ടിസി ബസ് എടുത്തതെന്ന് ചോദ്യം ചെയ്യലിനിടയില്‍ അലോഷി പോലീസുകാരോട് പറഞ്ഞു. മദ്യലഹരിയിലാണ് അലോഷി ബസ് കടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

വിദേശത്തു നിന്നും നാട്ടിലെത്തിയത്
വിദേശത്തായിരുന്ന അലോഷി രണ്ടു ദിവസം മുന്‍പാണ് നാട്ടിലേക്കെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു രണ്ടു ദിവസം എന്നും അലോഷി പോലീസിനോട് പറഞ്ഞു.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി
ഓട്ടോറിക്ഷാ ഡ്രൈവറായ അലോഷിക്ക് ലോറി ഓടിക്കാന്‍ അറിയാം. മദ്യ ലഹരിയിലാണ് കെഎസ്ആര്‍ടിസി ബസ് കടത്തിയതെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത അലോഷിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications