ബിവേറജ് ക്യൂ വില്‍ മദ്യപന്‍മാര്‍ അത്ര 'മാന്യന്‍മാരല്ല' ഇപ്പോള്‍
മറയൂര്‍: മദ്യപന്‍മാര്‍ മര്യാദരാമന്‍മാരാകുന്നത് പലപ്പോഴും ബിവറേജിലെ ക്യൂവില്‍ നില്‍ക്കുമ്പോഴാണെന്ന് കേട്ടിട്ടുണ്ട്. കേട്ടറിവ് മാത്രമാണ്. എന്നാല്‍ ബിവറേജ് ക്യൂവില്‍ നിന്നും അല്‍പ്പം മര്യാദ ഇല്ലായ്മയുടെ കഥയാണ് ഇനി പറയുന്നത്. മദ്യം വാങ്ങുന്നതിനിടയില്‍ ക്യൂ തെറ്റിച്ച് കയരാന്‍ ശ്രമിച്ചയാളെ തടഞ്ഞ പൊലീസുകാരനെ മദ്യപ സംഘം മര്‍ദ്ദിച്ചു. പൊലീസുകാരന്റെ യൂണിഫോം വലിച്ച് കീറി.
ക്യൂ തെറ്റിച്ച് കയറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത കോവില്‍ക്കടവില്‍ മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെയാണ് മദ്യപര്‍ മര്‍ദ്ദിച്ചത്. കേസില്‍ മറയൂര്‍ സ്വദേശി വിജയകുമാര്‍ (32), കോവില്‍ക്കടവ് സ്വദേശി മുരുകേശ് (21) എന്നിവരാണ് പിടിയിലായത്.

കോവില്‍ക്കടവിലെ ബിവറേജ് ഔട്ട്‌ലെറ്റിലാണ് സംഭവം. ഉച്ചയ്ക്ക് ശേഷം ഒ1ട്ടലെറ്റില്‍ തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ സഹായം തേടിയിരുന്നു. ക്യൂ തെറ്റിച്ച് കയറാന്‍ ശ്രമിച്ച വിജയകുമാറിനോട് മാറി നില്‍ക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജയകുമാര്‍ പൊലീസുകാരനെ മര്‍ദ്ദിച്ചു. മുരുകേശനും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. പൊലീസുകാരന്റെ യൂണിഫോം വലിച്ച് കീറി. വിവരം അറിഞ്ഞ് സ്ഥലത്തേയ്ക്ക് കൂടുതല്‍ പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിവരെ പിന്തുടര്‍ന്ന് പിടികൂടി.












Click it and Unblock the Notifications