മദ്യപിച്ച് ശബരിമലയില്‍ എത്തുന്നവര്‍ക്ക് ശിക്ഷ 108 ശരണം വിളി
പത്തനംതിട്ട: അയ്യപ്പ സന്നിധിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസ് തലവേദന ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തരം സ്വാമിമാര്‍ ശബരിമലയില്‍ എത്തുന്നത്. ഒടുവില്‍ ഗതികെട്ട പൊലീസ് മദ്യപന്മാര്ക്ക് വേണ്ടി ഒരു പുതിയ ശിക്ഷ ഏര്‍പ്പെടുത്തി. സന്നിധാനത്ത് മദ്യപിച്ചെത്തുന്നവര്‍ 108 ശരണം വിളിയ്ക്കണം എന്നതാണ് ശിക്ഷ. എന്നാല്‍ അയപ്പന് മുന്നില്‍ വച്ചല്ല ശരണം വിളി, സന്നിധാനത്തെ പൊലീസ് സ്റ്റേഷനിലാണ് ശരണംവിളി ശിക്ഷ നടക്കുക.
'അറിവില്ലാ പൈതങ്ങളോട് പൊറുക്കണേ അയ്യപ്പാ' എന്നാണ് ലക്കുകെട്ട് എത്തുന്ന അയ്യപ്പന്മാര് വിളിയ്ക്കുന്നത്. എന്നാല്‍ ഇവരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പൊറുക്കാന്‍ പറ്റാത്തതാണെന്ന് മറ്റ് ഭക്തര്‍ പറയുന്നു. പത്തരമാറ്റ് വ്രതശുദ്ധിയോടെ മല ചവിട്ടുന്ന ഭക്തരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന പരാതിയും വ്യാപകമാണ്.

മദ്യം സേവിച്ചാണ് പലരും പൂങ്കാവനത്തിലെത്തുന്നുത്. പൊലീസുകാരുടെ മണം പിടിക്കല്‍ യന്ത്രത്തില്‍ റീഡിംഗ് 240 വരെ കാണിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ അകത്താക്കിയ മദ്യത്തിന്റെ അളവ് വളരെ കൂടുതലായിരിയ്ക്കും. മണ്ഡലകാലം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെയാണ് 30 ല്‍ അദികം മദ്യപന്മാരെ സന്നിധാനത്ത് നിന്ന് പിടികൂടിയത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ക്രമരഹിതമായി പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications