കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് ശബരിമലയില്‍ എത്തുന്നവര്‍ക്ക് ശിക്ഷ 108 ശരണം വിളി

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: അയ്യപ്പ സന്നിധിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസ് തലവേദന ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തരം സ്വാമിമാര്‍ ശബരിമലയില്‍ എത്തുന്നത്. ഒടുവില്‍ ഗതികെട്ട പൊലീസ് മദ്യപന്‍മാര്‍ക്ക് വേണ്ടി ഒരു പുതിയ ശിക്ഷ ഏര്‍പ്പെടുത്തി. സന്നിധാനത്ത് മദ്യപിച്ചെത്തുന്നവര്‍ 108 ശരണം വിളിയ്ക്കണം എന്നതാണ് ശിക്ഷ. എന്നാല്‍ അയപ്പന് മുന്നില്‍ വച്ചല്ല ശരണം വിളി, സന്നിധാനത്തെ പൊലീസ് സ്റ്റേഷനിലാണ് ശരണംവിളി ശിക്ഷ നടക്കുക.

'അറിവില്ലാ പൈതങ്ങളോട് പൊറുക്കണേ അയ്യപ്പാ' എന്നാണ് ലക്കുകെട്ട് എത്തുന്ന അയ്യപ്പന്‍മാര്‍ വിളിയ്ക്കുന്നത്. എന്നാല്‍ ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പൊറുക്കാന്‍ പറ്റാത്തതാണെന്ന് മറ്റ് ഭക്തര്‍ പറയുന്നു. പത്തരമാറ്റ് വ്രതശുദ്ധിയോടെ മല ചവിട്ടുന്ന ഭക്തരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന പരാതിയും വ്യാപകമാണ്.

Sabarimala

മദ്യം സേവിച്ചാണ് പലരും പൂങ്കാവനത്തിലെത്തുന്നുത്. പൊലീസുകാരുടെ മണം പിടിക്കല്‍ യന്ത്രത്തില്‍ റീഡിംഗ് 240 വരെ കാണിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ അകത്താക്കിയ മദ്യത്തിന്റെ അളവ് വളരെ കൂടുതലായിരിയ്ക്കും. മണ്ഡലകാലം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെയാണ് 30 ല്‍ അദികം മദ്യപന്‍മാരെ സന്നിധാനത്ത് നിന്ന് പിടികൂടിയത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ക്രമരഹിതമായി പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്.

English summary
Drunkards will get a new punishment at Sabarimala Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X