കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയില്‍ അതൊന്നും നടക്കില്ല!!എല്ലാം നിരീക്ഷിക്കും!! തെറ്റ് ചെയ്യുന്നവരെ കാത്തിരിക്കുന്നത്

പുകവലിക്കും ച്യുയിങ്ഗത്തിനുമെല്ലാം മെട്രോയില്‍ വിലക്കേര്‍പ്പെടുത്തി

  • By Manu
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ ട്രെയിനില്‍ കുടിച്ച് പൂസായി യാത്ര ചെയ്യാമെന്ന് ആരും കരുതേണ്ട. മദ്യപിച്ച് യാത്ര ചെയ്യുന്നവരെ ട്രെയിനില്‍ നിന്നു പുറത്താക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ഉള്ളതുപോലെയുള്ള സുരക്ഷാ പരിശോധനയാണ് മെട്രോയിലും നടക്കുക.

സെന്‍കുമാര്‍ അങ്കത്തിനുറച്ച് തന്നെ!! ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ലെന്ന്!! തുറന്ന പോരിലേക്ക്....സെന്‍കുമാര്‍ അങ്കത്തിനുറച്ച് തന്നെ!! ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ലെന്ന്!! തുറന്ന പോരിലേക്ക്....

സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മസ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

മദ്യപിച്ചാല്‍ പുറത്ത്, പിഴയും...

മദ്യപിച്ചാല്‍ പുറത്ത്, പിഴയും...

ബാഗുകള്‍ക്കൊപ്പം യാത്രക്കാരെയും പരിശോധിക്കും. മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മദ്യക്കുപ്പികളും മെട്രോയില്‍ അനുവദിക്കില്ലെവന്ന് അധികൃതര്‍ വ്യക്തമാക്കി. മദ്യപിച്ച് യാത്ര ചെയ്യുന്നതായി കണ്ടെത്തിയാല്‍ അവരെ ട്രെയിനില്‍ നിന്നു പുറത്താക്കുന്നതോടൊപ്പം 500 രൂപ പിഴയായി ഈടാക്കുകയും ചെയ്യും.

നോ സ്‌മോക്കിങ്

നോ സ്‌മോക്കിങ്

പുകവലിക്കും മെട്രോ ട്രെയിനില്‍ നിരോധനമുണ്ട്. യാത്രക്കാരെ നിരീക്ഷിക്കാന്‍ മാത്രം പ്രത്യേക സംഘത്തെയാണ് നിയോഗിക്കുന്നത്. എല്ലായിടങ്ങളിലും സുരക്ഷാ ക്യാമറകളും ഉണ്ടാവും. മുട്ടത്തുള്ള ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ഇരുന്നാല്‍ ഓരോ സ്‌റ്റേഷനുകളിലെയും കാര്യങ്ങള്‍ തദ്‌സമയം നിരീക്ഷിക്കാനാവും. സ്ത്രീകളുടെ സുരയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവരെ കാത്തിരിക്കുന്നത് തടവുശിക്ഷ

അവരെ കാത്തിരിക്കുന്നത് തടവുശിക്ഷ

മറ്റു യാത്രക്കാരെ ഉപദ്രപവിക്കുകയോ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കു തടവു ശിക്ഷ ലഭിക്കാം.

വൃത്തികേടാക്കിയാല്‍ പിഴ

വൃത്തികേടാക്കിയാല്‍ പിഴ

ട്രെയിനിന്റെ ഉള്‍വശത്ത് കുത്തിവരച്ച് വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ 1000 രൂപ പിഴയായി നല്‍കേണ്ടിവരും. കൂടാതെ ആറു മാസത്തെ തടവും ലഭിച്ചേക്കാം.

ട്രെനിനിന് അകത്ത് ചവയ്‌ക്കേണ്ട

ട്രെനിനിന് അകത്ത് ചവയ്‌ക്കേണ്ട

ട്രെയിനിന് അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ച്യൂയിങ് ഗം, മുറുക്കാന്‍ എന്നിവയ്ക്കും നിരോധനമുണ്ട്. സ്റ്റേഷനും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിനു വേണ്ടിയാണിത്. പാട്ട് കേള്‍ക്കണമെങ്കില്‍ ഇയര്‍ ഫോണ്‍ തന്നെ ഉപയോഗിക്കണമെന്നും നിബന്ധനയുണ്ട്.

English summary
Drunkards will not be allowed to travel in kochi metro.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X