Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഡ്രൈവര്‍ക്ക് മാത്രമല്ല, വണ്ടിക്കും കിട്ടും 'മുട്ടന്‍ പണി'

വാഹന ഡ്രൈവര്‍ മദ്യലഹരിയിലാണെങ്കില്‍ വണ്ടിയും കൂടി കസ്റ്റഡിയിലെടുത്താണ് നടപടിയുണ്ടാകുക.

മൂവാറ്റുപുഴ: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഡ്രൈവര്‍ക്ക് മാത്രമല്ല വാഹനങ്ങള്‍ക്കും പിഴ. ഇനി വാഹനങ്ങളും പിടിച്ചെടുക്കും. എറണാകുളം ജില്ലയിലാണ് വാഹനം പിടിച്ചെടുക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 2000 രൂപയാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്.

വാഹന ഡ്രൈവര്‍ മദ്യലഹരിയിലാണെങ്കില്‍ വണ്ടിയും കൂടി കസ്റ്റഡിയിലെടുത്താണ് നടപടിയുണ്ടാകുക. ആലുവ റൂറല്‍ എസ്പിയുഠെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നിയമ നടപടികള്‍ ആരംഭിച്ചത്. വാഹനം പിടിച്ചെടുത്തു കഴിഞ്ഞാല്‍ പിഴത്തുക കെട്ടിവച്ച ശേഷമേ വിട്ടുകിട്ടു.

Police cap

വാഹനം കോടതിയില്‍ നിന്ന് വിട്ടുകിട്ടണമെങ്കില്‍ ക്ലെയിം പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും വേണം. ഇതിനുള്ള ചിലവുകൂടി വാഹന ഉടമ നല്‍കണം. ഇതിനായി ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വേണ്ടിവരും. ഉടമയല്ല വാഹനം ഓടിച്ചിരുന്നതെങ്കില്‍ യഥാര്‍ത്ഥ ഉടമ തന്നെ കോടതിയില്‍ എത്തിയാലേ വാഹനം വിട്ടുകിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+